നാല് പുതിയ വമ്പൻ മാറ്റങ്ങളാണ് മെറ്റ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പിൽ വരാൻ പോകുന്നത്. മെറ്റ സിഇഒ സുക്കർബർഗ് ‘കമ്യൂണിറ്റി’ ഫീച്ചർ വാട്സ്ആപ്പിൽ അവതരിപ്പിക്കുമെന്ന് ഈ വർഷം ആദ്യം പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ കമ്യൂണിറ്റി ഫീച്ചർ അടക്കം നാല് പുതിയ ഫീച്ചറുകളാണ് വാട്സ്ആപ്പിൽ എത്തുന്നത്.
കമ്യൂണിറ്റി ഫീച്ചർ
വാട്ട്‌സ്ആപ്പിൽ തങ്ങൾക്ക് പ്രാധാന്യമുള്ള ഗ്രൂപ്പുകളിലേക്ക് ഉപയോക്താക്കളെ കണക്റ്റുചെയ്യാൻ സഹായിക്കുന്നതാണ് കമ്യൂണിറ്റി ഫീച്ചർ.ഒരേ സ്വഭാവമുള്ള വാട്സാപ് ഗ്രൂപ്പുകൾ ഒരുമിപ്പിച്ച് 5,000 പേർക്കു വരെ ഒരേ സമയം അറിയിപ്പ് നൽകാൻ കഴിയുന്ന ‘വാട്സാപ് കമ്യൂ ണിറ്റി’ എന്ന ഫീച്ചർ ഉടൻ ലഭ്യമാകും.
ഉദാഹരണത്തിനു നിങ്ങളുടെ ഓഫിസുമായി ബന്ധപ്പെട്ട വ്യത്യസ്ത ഗ്രൂപ്പുകളുണ്ടെങ്കിൽ, ഇവയെല്ലാം കൂടി കമ്മ്യൂണിറ്റി എന്ന പേരിൽ ഒരു കുടകീഴിൽ ആക്കാം.
50 ഗ്രൂപ്പുകൾ വരെ ഒരു കമ്യൂണിറ്റിയിൽ ഉൾപ്പെടുത്താം. ഈ ഗ്രൂപ്പുകളിലെ എല്ലാ അംഗ ങ്ങൾക്കും ഒരുമിച്ച് ലഭിക്കേണ്ടതായ സന്ദേശം അയയ്ക്കാൻ ഈ കമ്യൂണിറ്റിയിൽ അനൗൺസ്മെന്‍റെ ഗ്രൂപ്പ് എന്നൊരു ഗ്രൂപ്പ് തനിയെ സൃഷ്ടിക്കപ്പെടും.
ഉദാഹരണത്തിന് ഓഫിസിലെ പൊതുവായ അറിയിപ്പെങ്കിൽ,കമ്യൂണി റ്റിയിലുള്ള വ്യത്യസ്ത ഓഫിസ് ഗ്രൂപ്പുകളിലെ വ്യക്തി കൾക്ക് ഇതുവഴി മെസേജ് ഒരേ സമയം ലഭിക്കും. നിലവിൽ അതത് ഗ്രൂപ്പിൽ മാത്രമുള്ള സംഭാഷണം അങ്ങനെ തന്നെ തുടരാനുമാകും. വരും മാസങ്ങളിൽ ഈ സേവനം ലഭ്യമാകും
ആളുകൾക്ക് പ്രധാനപ്പെട്ട കാര്യങ്ങളിൽ ചർച്ചാ ഗ്രൂപ്പുകൾ സംഘടിപ്പിക്കുന്നതിനും കമ്മ്യൂണിറ്റി ഫീച്ചർ സഹായിക്കും. എല്ലാവർക്കുമായി അയയ്‌ക്കുന്ന അറിയിപ്പ് സന്ദേശങ്ങൾ, ഏതൊക്കെ ഗ്രൂപ്പുകൾ ഉൾപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള നിയന്ത്രണം എന്നിവ പോലുള്ള അഡ്‌മിൻമാർക്കുള്ള ഒരു കൂട്ടം ടൂളുകളുമായാണ് പുതിയ ഫീച്ചർ വരുന്നത്.
ഉപയോക്താക്കള്‍ക്ക് അവരുടെ കമ്മ്യൂണിറ്റികള്‍ തുടങ്ങാനും മറ്റ് ഗ്രൂപ്പുകളെ അതിലേക്ക് ക്ഷണിക്കാനും സാധിക്കും. ആ ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ അംഗീകരിച്ചാല്‍ മാത്രമെ ആ ഗ്രൂപ്പ് കമ്മ്യൂണിറ്റികളില്‍ അംഗമാവുകയുള്ളൂ.
കമ്മ്യൂണിറ്റികളിലും വാട്ട്സ്ആപ്പ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ തുടരും. കൂടാതെ, ഒരു പ്രത്യേക ഗ്രൂപ്പിലുള്ളവര്‍ക്ക് മാത്രമേ ആ ഗ്രൂപ്പിലെ സന്ദേശങ്ങള്‍ കാണാന്‍ കഴിയൂ.
കമ്മ്യൂണിറ്റിക്ക്, ഗ്രൂപ്പുകളിലുടനീളം എല്ലാവര്‍ക്കും സന്ദേശമയയ്ക്കാന്‍ ഒരു ബ്രോഡ്കാസ്റ്റ് ഓപ്ഷന്‍ ഉണ്ടെങ്കിലും, ഈ സന്ദേശങ്ങള്‍ അനുവദിച്ചവര്‍ക്ക് മാത്രമേ അത് ദൃശ്യമാകൂ.
ഉപയോക്താക്കള്‍ക്ക് ഗ്രൂപ്പിന്‍റെ ദുരുപയോഗം റിപ്പോര്‍ട്ടുചെയ്യാനും അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനും ഇനി ഭാഗമാകാന്‍ ആഗ്രഹിക്കാത്ത കമ്മ്യൂണിറ്റികളില്‍ നിന്ന് പുറത്തുപോകാനുമുള്ള മാര്‍ഗങ്ങളുണ്ട്. അംഗങ്ങളുടെ ഫോണ്‍നമ്പറുകള്‍ കമ്മ്യൂണിറ്റികളില്‍ പരസ്യമാക്കില്ല.
പുതിയ ഫീച്ചർ എങ്ങനെ ലഭ്യമാകും?
കമ്മ്യൂണിറ്റി ഫീച്ചർ ഉപയോഗിക്കുന്നതിന്, ഉപയോക്താക്കൾ Android-ലെ അവരുടെ ചാറ്റുകളുടെ മുകളിലും, iOS-ൽ താഴെയുമുള്ള പുതിയ കമ്മ്യൂണിറ്റി ടാബിൽ ടാപ്പ് ചെയ്യണം.
ഇൻ-ചാറ്റ് പോൾസ്
വാട്സ്ആപ്പ് ലെ പുതിയ ഒരു മാറ്റമാണ് ഇൻ-ചാറ്റ് പോൾസ്.ഇതിലൂടെ ഗ്രൂപ്പുകളിലും കമ്മ്യൂണിറ്റികളിലും അഭിപ്രായ വോട്ടെടുപ്പ് നടത്താൻ സാധിക്കും.ബീറ്റാ പതിപ്പുകളിൽ കാണുന്നത് പോലെ, ഇൻ-ചാറ്റ് വോട്ടെടുപ്പുകളിൽ ഒരു ചോദ്യം സൃഷ്ടിക്കാൻ അനുവദിക്കുകയും ആപ്പിനുള്ളിലെ ഒരു പ്രത്യേക സ്ക്രീനിൽ സാധ്യമായ 12 ഉത്തരങ്ങൾ വരെ ചേർക്കാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യും.
ഫീച്ചറിന്‍റെ കൂടുതൽ വിവരങ്ങളും പ്രവർത്തനക്ഷമതയെക്കുറിച്ചും വാട്ട്‌സ്ആപ്പ് വെളിപ്പെടുത്തിയിട്ടില്ല. ഏറ്റവും പുതിയ ഫീച്ചറുകൾ ലഭിക്കാൻ, നിങ്ങളുടെ വാട്ട്‌സ്ആപ്പ് പ്ലേ സ്റ്റോറിൽ നിന്നോ, ആപ്പ് സ്റ്റോറിൽ നിന്നോ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.
വീഡിയോ കോളിൽ 32 പേര്,1024 പേരുടെ ഗ്രൂപ്പ്
ഒരു ഗ്രൂപ്പിലേക്ക് 1024 വരെ ചേർക്കാനുള്ള ഫീച്ചറും ലഭ്യമാകും. കൂടാതെ വീഡിയോ കോളിലേക്ക് 32 പേരെ വരെ ഉൾക്കൊള്ളിക്കാം.
വീഡിയോ കോളിങ്ങില്‍ എന്‍ഡ് ടു എന്‍ഡു എന്‍ക്രിപ്ഷന്‍ രീതിയിൽ ആയതു കൊണ്ട് 3 സ്വകാര്യത സംരക്ഷിക്കപ്പെടുമെന്ന് മെറ്റ സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു.
ഏപ്രിലിലാണ് ഈ സേവനം തുടങ്ങിയത്. വരുന്ന ആഴ്ചകളില്‍ എല്ലാ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കും ലഭ്യമാകും.ഗൂഗിൾ മീറ്റ്,സും എന്നിവയുടെ മാതൃകയിൽ വോയിസ്, വിഡിയോ കോളുകളുടെ ലി ങ്ക് മറ്റുള്ളവർക്ക് അയയ്ക്കാനുള്ള സംവിധാനം വാട്സാപിൽ ഇപ്പോൾ ലഭ്യമാണ്.
കോൾസ് എന്ന ടാബി നു താഴെയുള്ള ക്രി യേറ്റ് കോൾ ലിങ്ക് എടുത്താൽ ലിങ്ക് ലഭി ക്കും. ഇത് മറ്റുള്ളവർക്ക് അയച്ചുകൊടുക്കാം
വലിയ ഫയലുകൾ കൈമാറാൻ സാധിക്കാത്തതു വാട്സ്ആപ്പിന്തെ പോരായ്മയായിരുന്നു. നിലവിൽ 16 എംബി വരെയുള്ള ഫയലുകള്‍ കൈമാറാന്‍ സാധിക്കുന്നത് 2ജിബി വരെ ഉയർത്തുന്നതാണ് മറ്റൊരു ക്രമീകരണം.
കൂടാതെ , ഇനിമുതൽ വാട്സ്ആപ്പിൽ , ഇമോജി റിയാക്ഷനുകളും അഡ്മിൻ ഡിലീറ്റ് ഫീച്ചറും വാട്സ്ആപ്പിൽ ലഭ്യമാകും.
GIPHY App Key not set. Please check settings