ഹാരിസ് നൂഹൂ.
ഒരു നാടിൻ്റെ സ്വന്തവും,ഐശ്വര്യയുമായി മാറിയിരുന്നവൻ, ആന കേരളത്തിൽ എത്തിയ ശാന്ത സുന്ദരനായ കൊമ്പൻ അത് ആയിരുന്നു ഗണപതി.
ഒരു സമയത്ത് പ്രധാന എഴുന്നെള്ളിപ്പുകളിലെല്ലാം പ്രഥമസ്ഥാനം അലങ്കരിച്ചിരുന്ന കൊമ്പൻ, നമ്മളെയെല്ലാം വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക്
പത്തുവർഷം.
കേരളത്തിലെത്തി ഉത്സവപ്പറമ്പുകൾ കീഴടക്കി…
നമ്മുടെ നാട്ടിലെത്തി അധികനാളുകൾ കഴിയുന്നതിന് മുമ്പ് ഉത്സവ പറമ്പുകൾ കീഴടക്കി പ്രശസ്തിയുടെ കൊടുമുടിയിലെത്തിപ്പെട്ടവൻ ആനച്ചന്തത്തിന്റെ വേറിട്ട ഭാവവും,പ്രൗഢിയും കൊണ്ട് ഉത്സവ പൂര പറമ്പുകളിൽ നിറസാന്നിധ്യമായിരുന്നവൻ, ഇന്നും ഓർമ്മകളിലൂടെ.
ശരിയായ മലയാളിയുടെ ആനക്കമ്പത്തിൻ്റെ അടിസ്ഥാന ധാരണകൾ അവസാനം ചെന്നു നിൽക്കുന്നത് ലക്ഷ്ണത്തികവുള്ള സഹ്യൻ്റെ മക്കളിൽ തന്നെയാണ്, അതിനൊരു തെളിവാണ് ഈ ആന.
കേരളത്തിൽ ആദ്യമായി ഫാൻസ് അസോസിയേഷൻ…
കേരളത്തിൽ ആദ്യമായി ഒരു ആനക്കു വേണ്ടി ഫാൻസ് അസോസിയേഷൻ രൂപികരിച്ചിട്ടുണ്ടെങ്കിൽ അത് ഇവനു വേണ്ടിയായിരുന്നു. സോഷ്യൽ മീഡിയായും, ആനപ്രേമികളുമെല്ലാം, വളർന്നു വരുന്നതിന് മുമ്പ്, 2004-2006 കാലഘട്ടങ്ങളിലാണ്.
മറുനാടൻ ചന്തം…
ഒരു കാലത്ത് നമ്മൾ ചിന്തിച്ചിരുന്നത് കേരളത്തിലെ കാടുകളിൽ പിറന്ന ആനകളെ വെല്ലാൻ മറുനാട്ടിൽ പിറന്ന ആനകളെ കൊണ്ട് സാധിക്കില്ല എന്നൊരു ചിന്ത നമുക്കെല്ലാം ഉണ്ടായിരുന്നു.കാലം മാറുമ്പോൾ കഥയും മാറുമെന്ന് പറയുന്നതുപോലെ ചില മറുനാടൻ ആനകൾ നമ്മുടെ നാട്ടിൽ എത്തിയപ്പോൾ നമുക്കിടയിൽ അങ്ങനെയുള്ള ചിന്തകളെല്ലാം മാറ്റിമറിക്കപ്പെട്ടു.
അങ്ങനെ അറിയപ്പെട്ട തലയെടുപ്പിൻ്റെ തമ്പുരാക്കൻമാർ നമ്മുടെ ഇടയിൽ ഉണ്ട്, ചിലർ ചെരിഞ്ഞു പോകുകയും ചെയ്തു. അങ്ങന്നെ ദൈവത്തിൻ്റെ സ്വന്തം നാടായ നമ്മുടെ നാട്ടിൽ എത്തിപ്പെട്ടവനാണ് പൂതൃക്കോവിൽ ഗണപതി.
ആ സമയത്ത് ഇവർക്ക് കർണ്ണൻ എന്ന ഒരു ആന ഉണ്ടായിയിരുന്നു, അടുത്ത ഒരു ആന കൂടി വേണമെന്നുള്ള തീരുമാനം ആണ് ഗണപതി പൂതൃക്കോവിൽ എത്താൻ കാരണം.
ജനനം മധ്യപ്രദേശിൽ...
വർഷങ്ങൾക്ക് മുമ്പ് 2002 കാലഘട്ടത്തിൽ നല്ല ഒരു കൊമ്പനു വേണ്ടി അന്വേഷണം നടത്തിയിരുന്ന തൃശ്ശൂരിലുള്ള ഒളരി, എൽതുരുത്ത് പൂതൃക്കോവിൽമഹാവിഷ്ണുക്ഷേത്രത്തിലെ കമ്മറ്റി ഭാരവാഹികൾ ഇവനെ കണ്ടെത്തുന്നത് മധ്യപ്രദേശിലുള്ള റീവാ ജില്ലയിൽ നിന്നായിരുന്നു.
അന്ന് ഇവനെ അറിയപ്പെട്ടിരുന്നത്, ആളിൻ്റെ അഴകിനൊത്ത പേരു തന്നെയായിരുന്നു. ആളൊരു സുന്ദരൻ ആയിരുന്നതുകൊണ്ട് സുന്ദർ ഗജ്ജ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
വളരെ ശാന്തവും നല്ല സ്വഭാവ ഗുണമുള്ള ഉടൽ നീളം കൂടുതൽ ഉണ്ടായിരുന്ന ഒരു ആന കൂടിയായിരുന്നു.അതു മാത്രമല്ല പണ്ടെപ്പോഴോ ഇവനെ കാശീ വിശ്വനാഥ ക്ഷേത്രത്തിൽ നടയിരുത്തപ്പെട്ടു എന്നൊരു കഥയും ഉണ്ട്.
എന്തായാലും ഇവൻ നമ്മുടെ നാട്ടിൽ എത്തുമ്പോൾ എകദേശ പ്രായം മുപ്പതു വയസ്സ്.അങ്ങനെ അവൻ തൃശ്ശൂരുകാരുടെ സ്വന്തം പൂതൃക്കോവിൽ ഗണപതിയായി മാറി.
ലക്ഷണത്തികവ്…
നല്ല ലക്ഷണമൊത്ത ഒരു ആനയായിരുന്നു ഇവൻ. എകദേശം പത്തടിക്ക് അടുപ്പിച്ച് ഉയരം, ശാന്തമായ സ്വഭാവവും, മദപ്പാടിൽ പോലും വലിയ പ്രശ്നക്കാരൻ അല്ലാത്ത ഒരു ആനയായിരുന്നു.അതുപോലെ ആന ശാസ്ത്രത്തിലെ ഒട്ടുമിക്ക ലക്ഷണ തികവുകളുമുള്ള ഒരാന.
എന്തെങ്കിലും ഒരു തെറ്റുപറയെണമെന്ന് തോന്നിയാൽ, എടുത്ത കൊമ്പുകൾ തന്നെയായിരുന്നു, എന്നാൽ വലത്തെ കൊമ്പിന് ചെറിയ ഒരു പൊട്ടൽ തുടക്കത്തിൽ ഉണ്ടായിരുന്നു, കൂടാതെ ചെവികൾ അല്പ്പം ചെറുതുമായിരുന്നു.
കേരളത്തിൽ എത്തി പത്തു വർഷത്തോളം ഉത്സവ പറമ്പുകളുടെ ഹരമായി വാഴ്ന്നു കൊണ്ടിരിക്കെ വിധിയുടെ വിളയാട്ടം, ആനക്ക് ശാരീരികമായ ക്ഷീണം കണ്ടു തുടങ്ങുകയും അധികം താമസിയാതെ മരണമെന്ന മൂന്നക്ഷരത്തിൽ 2014 ജൂലൈ ഇരുപ്പത്തി രണ്ടിന് ഇവനും യാത്രയായി.
.2003 ലെ ഒറ്റപ്പാലം ഗജമേളയിൽ ഒന്നും അറിയാത്തവനെ പോലെ കടന്ന് വന്ന് ഗ്യാലപ്പ് പോളിലൂടെ എറ്റവും കൂടുതൽ വേട്ട് നേടി ഗജരാജ പട്ടം നേടിയ ഒരു ചരിത്രകഥ ഇവനു സ്വന്തം.ഇവൻ ഇന്നും ആനപ്രേമികളുടെ മനസ്സിൽ ജീവിക്കുന്നു.
GIPHY App Key not set. Please check settings