in , , ,

ഗ്രാമത്തിന്‍റെ കഥ പറയുന്ന തെമ്മാടിക്കുന്നിലെ താന്തോന്നികൾ

നാട്ടിന്‍പുറത്തെ നാല് ചെറുപ്പക്കാരുടെ പുതുമയുണർത്തുന്ന രസകരമായ കഥപറയുന്ന “തെമ്മാടിക്കുന്നിലെ താന്തോന്നികള്‍” പ്രദർശനത്തിനെത്തുന്നു. ആഗസ്റ്റിൽ പ്രദർശനത്തിനെത്തുമെന്നു പ്രതീക്ഷിക്കുന്ന ചിത്രം ഒ ടി ടി പ്ലാറ്റ്‌ഫോമിലൂടെയാകുംപ്രേക്ഷകരിലേക്ക് എത്തുക.
പുതുമുഖങ്ങളെ അണിനിരത്തി രണ്ടര പതിറ്റാണ്ടിലേറെയായി മലയാള ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന റോബിന്‍ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കളിയും ചിരിയുമായി നടക്കുന്ന നാലുയുവാക്കൾക്കിടയിലേക്ക് യാദൃശ്ചികമായി വന്നുചേരുന്ന ചില സംഭവങ്ങളിലൂടെയും വ്യക്തികളിലൂടെയുമാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്.ചെറിയ ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ ഗ്രാമവും ഗ്രാമീണ കഥകളും പ്രമേയമായി വരുന്നു എന്ന പ്രത്യേകത കൂടി തെമ്മാടിക്കുന്നിലെ താന്തോന്നികള്‍ എന്ന ചിത്രത്തിനുണ്ട്

ഫാമിലി എന്‍റെര്‍ടെയ്‌നറായി ഒരുക്കുന്ന ചിത്രത്തില്‍ തമാശയ്ക്കും ഏറെ പ്രാധാന്യം നല്‍കി,നഗരമോ മോഡേണ്‍ ജീവിതമോ ഒന്നും സൂചിപ്പിക്കാതെ ഗ്രാമത്തിന്‍റെ കണ്ണീരും കയ്പും സുഗന്ധവും പേറുന്ന ഒരു ചിത്രമാണ് ഇതെന്ന് സംവിധായകൻ റോബിന്‍ ജോസഫ് പറയുന്നു.

നാട്ടിന്‍പുറത്തിന്‍റെ നന്മയും നിഷ്ക്കളങ്കതയും ഒക്കെ പറയുമ്പോഴും അപ്രതീക്ഷിതമായി വന്നുചേരുന്ന ചില ജീവിത പ്രതിസന്ധികളെ അതിജീവിക്കുന്ന കഥ കൂടിയാണ് തെമ്മാടിക്കുന്നിലെ താന്തോന്നികള്‍.

ഗ്രാമമാണ് കഥാപശ്ചാത്തലമെങ്കിലും സമൂഹത്തിലെ ചില ജീര്‍ണ്ണതകളും ചിത്രം ചൂണ്ടിക്കാണിക്കുന്നുണ്ട് എന്നും സംവിധായകന്‍ പറയുന്നു.

വൈക്കം, തലയോലപ്പറമ്പ്, കോട്ടയം തുടങ്ങിയ പ്രദേശങ്ങളിലായി രണ്ട് ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ മൂന്ന് പാട്ടുകളാണുള്ളത്. ആക്ഷനും സസ്പെന്‍സും ത്രില്ലുമൊക്കെ തെമ്മാടിക്കുന്നിലെ താന്തോന്നിയുടെ മറ്റൊരു പുതുമ കൂടിയാണ്.

ആദി അനുച്ചന്‍, അനഘ ജോസ്, വര്‍ഷ പ്രസാദ്, പാഷാണം ഷാജി, സോഹന്‍ സീനുലാല്‍, എഡ്വേര്‍ഡ്, തല്‍ഹത്ത ബാബ്‌സ്, അലക്‌സ് ഷാരോണ്‍ ബാബു, റോയി തോമസ്, കോട്ടയം പുരുഷന്‍, വൈക്കം ദേവ്, റഷീദ് കലൂര്‍, റോബിന്‍ ജോണ്‍, ബേസില്‍ പോള്‍, ഷാജി വര്‍ഗ്ഗീസ്, ജോണി വര്‍ഗ്ഗീസ്, ഗീതാ വിജയന്‍, അംബിക മോഹന്‍, ജെസ്‌ന ജോസഫ്, ഉഷ വൈക്കം, ശാലിനി കൈതാരം എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

പ്ലാമ്പന്‍ ഫിലിംസ്, ബി സിനിമാസ് ബാനറിൽ ബിജേഷ് വാസു, ഷാന്‍ വടകര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.സ്മിനേഷ് മോഹനന്‍, സജി ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

നാരായണസ്വാമി ആണ് ചിത്രത്തിന്‍റെ ക്യാമറ. ഗാനരചന മുരുകന്‍ കാട്ടാക്കട, പ്രഭാകരന്‍ നറുകര, നിഷാദ് കൊടമനയും , എഡിറ്റിംഗ് അലക്‌സ് വര്‍ഗ്ഗീസും , പശ്ചാത്തല സംഗീതം ഡോ.ഗൗതം രംഗന്‍, ഹരികുമാര്‍ ഹരേറാം എന്നിവരും നിർവഹിക്കുന്നു.


പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാന്‍ വടകര, ആര്‍ട്ട്-ഗോവിന്ദരാജ്, മേക്കപ്പ്- രാജന്‍ മാസ്‌ക്ക്, വസ്ത്രാലങ്കാരം- രമേശ് കണ്ണൂര്‍, ഗായകര്‍- സുധീപ്, അന്‍വര്‍ സാദത്ത്, പി കെ സുനില്‍കുമാര്‍, രഞ്ജിനി ജോസ്, മീരാ രാമന്‍.

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അഭിലാഷ് ഗ്രാമം. അസോസിയേറ്റ് ഡയറക്ടര്‍ – ദിലീപ് നികേതന്‍, അങ്കിത് അലക്‌സ് ജോര്‍ജ്ജ്, അസിസ്റ്റന്റ് ഡയറക്ടര്‍- വിഷ്ണു ഇത്തിപ്പാറ,സൊണറ്റ് ജോസഫ്, മനു ജോസഫ്.

സംഘട്ടനം- ഡ്രാഗണ്‍ ജിറോഷ്, ശബ്ദലേഖനം-ജയ്‌സണ്‍ ചാക്കോ, ഡി ഐ- രഞ്ജിത്ത്, പ്രൊഡക്ഷന്‍ മാനേജര്‍- സക്കീര്‍ പ്‌ളാബന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ – കെ സ്റ്റുഡിയോ, പി ആര്‍ ഒ – പി ആര്‍ സുമേരന്‍

Written by Webdesk

What do you think?

Comments

Leave a Reply

Your email address will not be published. Required fields are marked *

GIPHY App Key not set. Please check settings

Loading…

0

കർഷകരുടെ അദ്ധ്വാനവും പ്രകൃതിസൗന്ദര്യവും നുകരാൻ വട്ടവട

കൊച്ചിൻ ദേവസ്വം ബോർഡിൽ അവശേഷിക്കുന്നത് ആറ് ആനകൾ.ഇവയും വാർദ്ധക്യഅരിഷ്ടതയിൽ.