രാജ്യസഭാ അംഗം സുബ്രഹ്മണ്യസ്വാമിയുടെ ട്വീറ്റോടെ വളരെയേറെ ചർച്ചക്ക് തുടക്കം കുറിച്ച ഒന്നാണ് പെഗാസസ് എന്ന മാൽവെയർ ഉപയോഗിച്ച് കേന്ദ്ര മന്ത്രിമാർ,സുപ്രീം കോടതി ജഡ്‌ജിമാർ, ആർ എസ് എസ് നേതാക്കൾ എന്നിവരുടെ ഫോൺ വിവരങ്ങൾ ചോർത്തി എന്ന ട്വീറ്റ്.
എന്താണ് പെഗാസസ്?
2016 മുതൽ തന്നെ വിവാദത്തിലായ ഇസ്രയേൽ കമ്പനിയാണ് എൻ എസ് ഒ യും അവർ നിർമ്മിച്ച പെഗാസസും. ഫോണിൽ പ്രവേശിച്ച വിവരങ്ങൾ പൂർണമായും ചോർത്തുന്ന മാൽവെയർ ആണ് എൻ എസ് ഒ വികസിപ്പിച്ച പെഗാസസ്.ഇൻറർനെറ്റുമായി ബന്ധിപ്പിക്കപ്പെട്ട ഫോണിലേക്ക് ഇ-മെയിൽ, എസ്എംഎസ്, വാട്സ്ആപ്പ്, മിസ്കോൾ എന്നിവയിലൂടെ പ്രോഗ്രാം കോഡുകൾ കടത്തി വിട്ട് വിവരങ്ങൾ ചോർത്തിയെടുക്കാൻ കഴിവുള്ള മാൽവെയർ ആണ് പെഗാസസ്.
പ്രവർത്തനം
വിവരങ്ങൾ ചോർത്തേണ്ട ഫോണിൽ എത്തിയാൽ ഉപഭോക്താവിന് ഒരു സംശയത്തിനും ഇടനൽകാതെ ചോർത്തൽ ആരംഭിക്കും.
ഫോൺ ഹാങ്ങ് ആകാതെ തന്നെ എല്ലാ വിവരങ്ങളും മോഷ്ടിക്കുന്നതിനോടൊപ്പം ഫോണിന്‍റെ ക്യാമറയും സ്പീക്കറും എല്ലാം പെഗാസസിന്‍റെ നിയന്ത്രണത്തിലാക്കും.
ഫോൺ ചോർത്തൽനുശേഷം സ്വയം നശിക്കുകയും തെളിവുകൾ ഇല്ലാതാകുകയും ചെയ്യും. മിസ്ഡ് കോളിലൂടെയാണ് മാൽവെയർ കടത്തിവിട്ടത് എങ്കിൽ ആ കോളിന്‍റെ വിവരങ്ങളും ഡിലീറ്റ് ചെയ്യും.
അത്യാധുനിക സുരക്ഷയും ഉണ്ടെന്ന് എന്ന് അവകാശപ്പെടുന്ന ഐ-ഫോണുകളിലെ വിവരങ്ങൾ മോഷ്ടിക്കാൻ ഉദ്ദേശിച്ചാണ് പെഗാസസ് വികസിപ്പിച്ചത് എങ്കിലും ഇന്ന് ആൻഡ്രോയിഡ് ഫോണിലേക്ക് ഇത് വിജയകരമായി വിവരങ്ങൾ ചോർത്താൻ ഉപയോഗിക്കുന്നു.
കെണിയിൽ അരലക്ഷം പേർ
ഇസ്രയേൽ ചാര സോഫ്റ്റ്‌വെയർ പെഗാസസിന്‍റെ ഡാറ്റാബേസിൽ ഉൾപ്പെട്ടിരിക്കുന്നത് 50 രാജ്യങ്ങളിലെ പ്രമുഖർ ഉൾപ്പെടെയുള്ള അൻപതിനായിരത്തിലേറെ ആളുകളുടെ ഫോൺ നമ്പറുകൾ ആണ് എന്നാണ് മാധ്യമങ്ങളുടെ അന്വേഷണത്തിൽ വെളിവാകുന്നത്.
ഇതുവരെ തിരിച്ചറിഞ്ഞ 1000 പേരിൽ അറുനൂറിലധികം രാഷ്ട്ട്രീക്കാരും 189 മാധ്യമ പ്രവർത്തകരും ഉൾപ്പെടുന്നു.റോയിറ്റെർസ്, ദി ന്യൂയോർക് ടൈംസ്,സി എൻ എൻ തുടങ്ങി പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലെ മാധ്യമ പ്രവർത്തകരുടെ നമ്പറുകളും ഇക്കൂട്ടത്തിലുണ്ട്.
ഇന്ത്യ,യുഎഇ, ബഹറിൻ, സൗദി അറേബ്യ, അസർബൈജാൻ,ഹംഗറി,കസാക്കിസ്ഥാൻ, മെക്സിക്കോ, മൊറോക്കോ,റുവാണ്ട 10 രാജ്യങ്ങളിലാണ് ചോർത്തൽ അത് ഏറ്റവും കൂടുതൽ നടന്നതായി റിപ്പോർട്ടുകൾ വരുന്നത്.
പാരീസ് ആസ്ഥാനമായ ഫോർബിഡൻ സ്റ്റോറീസ് എന്ന മാധ്യമ സന്നദ്ധ സംഘടനയ്ക്കും മനുഷ്യാവകാശ സംഘടനയായആംനെസ്റ്റി ഇൻറർനാഷണലിനും ചോർന്നുകിട്ടിയ വിവരങ്ങൾ അവർ മാധ്യമ കൂട്ടായ്മയ്‌ക്ക് നൽകുകയായിരുന്നു.
എന്നാൽ റിപ്പോർട്ടിൽ പറയുന്നത് തെറ്റായ വിവരങ്ങളാണ് എന്നാണ് പെഗാസസിന്‍റെനിർമാതാക്കളെ എൻ എസ് ഒയുടെ വിശദീകരണം.
ഇന്ത്യയിലെ ആരോപണം
2019 ൽ ഇന്ത്യയിലെ മാധ്യമപ്രവർത്തകർ, മനുഷ്യാവകാശപ്രവർത്തകർ, എന്നിവയുൾപ്പെടെ 1400 പേരുടെ പേരുടെ ഫോൺ വിവരങ്ങൾ പെഗാസസ് ഉപയോഗിച്ച് ചോർത്തിയെന്ന വെളിപ്പെടുത്തൽ വൻ വിവാദങ്ങൾക്ക് ഇടവരുത്തിയിരുന്നു.
കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഫോൺ ചോ ർ ത്തി എന്ന് കോൺഗ്രസ് ആരോപണമുയർന്നിരുന്നു. മനുഷ്യാവകാശപ്രവർത്തക ബെല്ലാ ഭാട്യ, മാധ്യമപ്രവർത്തകൻ സിദ്ധാന്ത് സിബൽ, മുതിർന്ന അഭിഭാഷകൻ നിഹാർ സിംഗ് റാത്തോഡ് തുടങ്ങിയവരുടെ ഫോൺവിവരങ്ങൾചോർത്തിയെന്ന ആക്ഷേപമുയർന്നിരുന്നു
GIPHY App Key not set. Please check settings