in

കർണാടകയുടെ അക്വാമാൻ; ഈശ്വർ മാൽപെ

ആരാണ് ഈശ്വർ മാൽപെ?

ആഴങ്ങളിൽ അപകടത്തിൽപ്പെടുന്ന ആളുകളെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തുന്ന ഉറച്ച ചങ്കുറപ്പിന്റ പേരാണ് ഈശ്വർ മാൽപെ.വെറും കയ്യോടെ വെള്ളത്തിൽ നിന്ന് പൊങ്ങില്ലെന്ന വിശ്വാസത്തിന്റെ പേരുകൂടിയാണത്.

കർണാടകയിലെ ഷിരൂരിൽ ജൂലൈ 16ന് മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജ്ജുനു വേണ്ടിയുള്ള തിരച്ചിലിന് സഹായത്തിനും മുന്നിലുള്ളത് ഈ മാൽപേ സ്വദേശി ഈശ്വറാണ്.

മുങ്ങൽ വിദഗ്ധനും മത്സ്യത്തൊഴിലാളിയുമായ ഈശ്വർ, ഗംഗാവലിപ്പുഴയിലെ കുത്തൊഴുക്കിനെ വകവയ്ക്കാതെ പല ദിവസങ്ങളായി മണിക്കൂറുകളോളം ആണ് പുഴയുടെ ആഴങ്ങളിൽ അർജ്‌ജുനെ തെരഞ്ഞത്.

ചൊവ്വാഴ്ചയിലെ തിരച്ചിലിനൊടുവിൽ ഒരു ട്രക്കിന്റെ അധികം പഴക്കമില്ലാത്ത ഹൈഡ്രോളിക് ജാക്കി കണ്ടെത്തി. അർജ്ജൂൻ ഓടിച്ച ലോറിയുടേതാണ് ഈ ജാക്കി എന്ന് ലോറിയുടമ മനാഫ് പറയുന്നു.

ദൗത്യം ഉടൻ കരയ്ക്കടുക്കും എന്ന പ്രതീക്ഷയ്ക്ക് ബലം നൽകുന്നതും ഈശ്വർ മാല്പയാണ്

. അടിയൊഴുക്കിൽ പതറാതെ മാൽപെ

വെള്ളത്തിൻ്റെ സ്വഭാവവും ഭാവവും കൈവെള്ള പോലെ പഠിച്ച ആളാണ് മാൽപെ. കർണാടകയിലെ ബംഗളൂരു, ചിക്കമംഗളുരു, കോലാർ, ബെലഗാവി, ദണ്ഡേലി തുടങ്ങിയ സ്ഥലങ്ങളിലെ ജലാശയങ്ങളിൽ നിന്ന് 20 വർഷമായി നിരവധി പേരെയാണ് മാൽപേ രക്ഷിച്ചത് .

ആയിരത്തോളം അവശിഷ്ടങ്ങളും കണ്ടെടുത്തു ഇതിൽ ഡ്രോണുകൾ, മൊബൈൽ ഫോണുകൾ, മൃതദേഹങ്ങൾ എന്നിവയെല്ലാമുണ്ട്.

വെള്ളത്തിനടിയിലെ സാഹസികത മാൽപെയുടെ വിനോദമല്ല, മറിച്ച് സമൂഹത്തോടുള്ള കടപ്പാടാണ്. ഷിരൂരിലെ മണ്ണടിച്ചിലിൽ അകപ്പെട്ട് നദിയിൽ വീണ അർജ്ജുന് വേണ്ടിയുള്ള തിരച്ചിൽ മന്ദഗതിയിൽ ആയപ്പോൾ മാൽപെ പ്രതീക്ഷയുടെ പ്രത്യാശയുടെ വെളിച്ചവുമായെത്തി.

.കർണ്ണാടകയുടെ ‘അക്വാമാൻ’

ദക്ഷിണ കർണാടകയിലെ ഉഡുപ്പി മാൽപെ സ്വദേശിയാണ് ഈ 49 കാരൻ. സാഹസിക ദൗത്യങ്ങളുടെ പേരിൽ കർണാടകയുടെ ‘അക്വാമാൻ’ എന്നാണ് ഈശ്വർ മാൽപെ അറിയപ്പെടുന്നത്.

ജലാശയങ്ങളിലെ ആഴങ്ങളിൽ തിരയാനുള്ള തൻ്റെ വൈദഗ്ദ്യം ഇദ്ദേഹം സ്വയം പഠിച്ചെടുത്തതാണ്. നാവികസേനയുടെ മുങ്ങൽ വിദഗ്ധർ, എൻ.ഡി.ആർ.എഫ്, എസ് ഡി.ആർ.എഫ്, ഫയർഫോഴ്സ് എന്നിവർ പോലും അത്യാധുനിക സൗകര്യങ്ങൾ ഒക്കെ ഉണ്ടായിട്ടും ഗംഗാവലി പുഴയുടെ കുത്തൊഴുക്കിലേക്ക് ചാടാൻ മടിച്ചു നിന്നപ്പോഴും ഈശ്വറിന് പുഴയിലേക്ക് ചാടാൻ മറ്റൊന്ന് മടിയുണ്ടായിരുന്നില്ല.

പക്ഷേ, രണ്ട് ദശകത്തിനിടെ ആദ്യമായി ഗംഗാവലി പുഴ രൗദ്രഭാവത്തിൽ ഒഴുകിയപ്പോൾ ആദ്യ ശ്രമങ്ങൾ വിജയിച്ചില്ല എന്ന് മാത്രം. ഒഴുക്ക് കുറഞ്ഞതോടെ ഉടൻ ദൗത്യം പൂർത്തിയാക്കും എന്നാണ് പ്രതീക്ഷ.

രണ്ടാഴ്ചയോളം നീണ്ട രക്ഷാപ്രവർത്തനം പുഴയിലെ കനത്ത ഒഴുക്കും മഴയും കണക്കിലെടുത്ത് ജില്ലാ ഭരണകൂടം താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഷിരൂരിൽ തിരച്ചിൽ പുനരാരംഭിച്ചതോടെ മാൽപെ വീണ്ടും പുഴയിലിറങ്ങി.

“അന്ന് 20 നോട്സിൽ കൂടുതലാണ് ഗംഗാവലിപ്പുഴ ഒഴുകിയിരുന്നത്. കാർ മണിക്കൂർ .100 കിലോമീറ്റർ വേഗത്തിൽ ഓടുന്നതിനു തുല്യം. ഏകദേശം 20 അടി വെള്ളത്തിനടിയിൽ എനിക്ക് എത്താനായി.ചെളി കാരണം ഒന്നും കാണാതെ മടങ്ങേണ്ടി വന്നു”. തിരച്ചിലിനെക്കുറിച്ച് ആദ്യ ദിവസങ്ങളിലെ മാൽപെയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.

. മൂന്ന് മിനിറ്റ് ശ്വാസമില്ലാതെ വെള്ളത്തിൽ

3 മിനിറ്റോളം ശ്വാസം പിടിച്ച് വെള്ളത്തിനടിയിൽ കഴിയാനാവും എന്നതാണ് മാൽപെയുടെ പ്രത്യേകത. അടുത്ത കാലം വരെയും ഓക്സിജൻ കിറ്റ് ഇല്ലാതെയാണ് ജലാശയങ്ങളിൽ മുങ്ങിത്തപ്പി മൃതദേഹങ്ങൾ പുറത്തെടുത്തിരുന്നത്.

വെള്ളത്തിൽ മാത്രമല്ല പ്രകൃതിദുരന്തങ്ങളിൽ കുടുങ്ങിയവരെയും ആത്മഹത്യയുടെ വക്കിലുള്ളവരെയും ഇദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വന്നിട്ടുണ്ട്.

മറ്റുള്ളവരെ സഹായിക്കുന്നത് കടമയായി കണക്കാക്കുന്ന ഈശ്വർ മാൽപെ, സേവനത്തിന് പണം കൈപ്പറ്റാറില്ല.

“ഞാൻ പണത്തിനു വേണ്ടിയല്ല ഇതൊന്നും ചെയ്യുന്നത്, എനിക്ക് ദൈവാനുഗ്രഹം മതി” എന്നാണ് ഈശ്വർ മാൽപെ പറയുന്നത്.

. കുടുംബം

ഉടുപ്പി യിലെ മാൽപേ യിൽ ഇടത്തരം കുടുംബത്തിൽ ജനിച്ച ഈശ്വർ. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് കുടുംബം. ജന്മനാ അസുഖ ബാധിതരായ മൂന്ന് മക്കളിൽ 23 വയസ്സുള്ള മകനെ 2022 നഷ്ടമായി ഭാര്യയോടും രണ്ടു മക്കളോടും ഒപ്പം മാൽപെ ബീച്ചിന് സമീപത്താണ് താമസം

കടലിൽ അപകടങ്ങളിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെയും മറ്റും മൃതദേഹങ്ങൾ ഉപേക്ഷിക്കുകയാണെന്ന് ചെറുപ്പത്തിൽ അറിഞ്ഞത് ഈശ്വറിന് ഞെട്ടലായി

മൃതദേഹം കണ്ടെത്താൻ പോലീസും തയ്യാറാകാത്ത അവസരങ്ങൾ കൂടിയപ്പോൾ ഈശ്വർ സ്വയം കടലിൽ എടുത്തുചാടി തിരച്ചിൽ ആരംഭിച്ചു മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മൃതദേഹങ്ങളിൽ അന്ത്യകർമ്മങ്ങൾ ചെയ്യാനുള്ള അവസരം ഒരുങ്ങിയതോടെ ഈശ്വരന്മാർ ഇത്തരം ദൗത്യങ്ങൾ തൻറെ കടമയായി ഏറ്റെടുക്കുകയായിരുന്നു.

.എട്ട് അംഗ സംഘം

8 വോളൻ്റിയർമാർ അടങ്ങുന്നതാണ് ഈശ്വർ മാൽപെയുടെ ദൗത്യസംഘം. രക്ഷാപ്രവർത്തനം നടത്തുന്ന സ്ഥലത്തേക്ക് കൊണ്ടുപോകുന്നതും വെള്ളത്തിനടിയിൽ നിന്ന് കയറിട്ട് മുകളിലേക്ക് വലിക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നതുമാണ് ഇവരുടെ ചുമതല.

ഇത്രയും അനുഭവവും സഹായങ്ങളും സജ്ജീകരണങ്ങളും ഉണ്ടായിട്ടും രണ്ട് ദശകത്തിനിടെ കഠിനമായ ദൗത്യമാണ് ഷിരൂരിലേതെന്നു മാൽപെ പറയുന്നു കുടുംബം ജന്മനാ ബാധ്യതരായ മൂന്നു മക്കളിൽ .

മുങ്ങിമരണം തടയാനും വെള്ളത്തിൽനിന്ന് ആളുകളെ രക്ഷിക്കാനുമായി നിരവധിപേരെ ഇദ്ദേഹം നീന്തൽ പരിശീലിപ്പിക്കുന്നുണ്ട്. കോസ്റ്റൽ സെക്യൂരിറ്റി പോലീസിനും സമുദ്ര രക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം നൽകുന്ന മാൽപെ, 20 വർഷമായി നൂറിലധികം പോലീസ് ഓഫീസർമാരെയും പഠിപ്പിച്ചു

തന്റെ രക്ഷാ ദൗത്യങ്ങൾക്ക് പുറമേ സൗജന്യ ആംബുലൻസ് സേവനവും മോട്ടോർ ബോട്ടുകൾക്ക് വെള്ളം നൽകുന്ന ബിസിനസ്സും രക്ഷാപ്രവർത്തകനുണ്ട്.

Life History of Eswar Malpay

Written by Webdesk

What do you think?

Comments

Leave a Reply

Your email address will not be published. Required fields are marked *

GIPHY App Key not set. Please check settings

Loading…

0

ഒരു നാടിൻ്റെ സ്വന്തവും,ഐശ്വര്യവുമായി മാറിയിരുന്നവൻ:- പൂതൃക്കോവിൽ ഗണപതി