തിരുവനതപുരം: കെഎസ്ആർടിസി ഏറെ പഴി കേൾക്കുന്ന ഒന്നാണ് ബ്രേക്ക് ഡൗൺ മൂലമോ അപകടം മൂലമോ യാത്രക്കാരനെ പെരുവഴിയിൽ ആക്കുക എന്നത്. ഇതിന് ശാശ്വത പരിഹാരം നിർദ്ദേശിച്ചിരിക്കുകയാണ് സിഎംഡി ബിജുപ്രഭാകർ.
ബ്രേക്ക് ഡൗൺ മൂലം യാത്രക്കാരെ 30 മിനിറ്റിലധികം വഴിയിൽ നിർത്തരുതെന്നും ഉടൻതന്നെ പകരം സംവിധാനം ഏർപ്പെടുത്തി യാത്ര പുനരാരംഭിക്കാനുള്ള സംവിധാനം ഒരുക്കണമെന്നും ആണ് പുതിയ നിർദ്ദേശം.
റിസർവേഷൻ ഏർപ്പെടുത്തിയ സർവീസുകൾ യാത്ര തുടങ്ങും മുമ്പ് മുന്നറിയിപ്പില്ലാതെ റദ്ദാക്കുന്നു എന്ന പരാതിയും ഇനി ഉണ്ടാവില്ലെന്നും സിഎംഡി പറയുന്നു. റിസർവേഷൻ മുടക്കം കൂടാതെ നടത്തും.
യാത്രാവേളയിൽ അപകടം അല്ലെങ്കിൽ ബ്രേക്ക് ഡൌൺ ഉണ്ടായാൽ അഞ്ചു മിനിറ്റിനകം കണ്ടക്ടർ വിവരം കൺട്രോൾ റൂമിലെ അറിയിക്കുകയും കൺട്രോൾ റൂമിൽ നിന്ന്ഉടൻ തൊട്ടടുത്ത ഡിപ്പോയിൽ അറിയിച്ചു 15 മിനിറ്റിനകം പകരം സംവിധാനം ഏർപ്പെടുത്തി സർവീസ് തുടരും.
സർവീസ് നടത്തിയ ബസിന്‍റെ ശ്രേണിയിലുള്ള ഉള്ള ബസ് ലഭ്യമല്ലെങ്കിൽ ഇതിന്‍റെ തൊട്ടടുത്ത ശ്രേണിയിൽ ലഭ്യമായ ബസ് ഉപയോഗിച്ച് അടുത്ത ഡിപ്പോ വരെ സർവീസ് തുടരുകയും ബന്ധപ്പെട്ട യൂണിറ്റ് ഓഫീസർമാരെ അറിയിച്ച പകരം സംവിധാനം ഒരുക്കുകയും ചെയ്യും. ഇതിന്‍റെ ഉത്തരവാദിത്വം യൂണിറ്റിലെ ഡിടിഒ, എടിഎം മാർക്കായിരിക്കും.
ഒരു ഭാഗത്തേക്കുള്ള ട്രിപ്പ് മുടങ്ങിയാൽ തിരികെയുള്ള ട്രിപ്പിൽ റിസർവേഷൻ ഉണ്ടെങ്കിൽ കണ്ടക്ടർമാർ ആ വിവരം കൺട്രോൾ റൂമിൽ അറിയിച്ച് അവിടെനിന്ന് ഉടൻ യൂണിറ്റ് ഓഫീസിൽ അറിയിച്ച് പകരം സംവിധാനമൊരുക്കി, റിട്ടേൺ ട്രിപ്പ് നടത്തണം സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് നട്ടം തിരിയുന്ന കെഎസ്ആർടിസിയുടെ കാര്യക്ഷമത വർധിപ്പിക്കുകയും, ജനങ്ങളിലുള്ള വിശ്വാസം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ പരിഷ്കരണങ്ങൾ.
ദേശസാത്കൃത റൂട്ടുകളിൽ ഓടുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റ് ഏറ്റെടുക്കാൻ കെഎസ്ആർടിസി ഏറ്റെടുക്കുവാൻ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു.പുതിയ പരിഷ്കരണങ്ങളിലൂടെ കെഎസ്ആർടിസി യുടെ നഷ്ട പ്രതാപം തിരിച്ചുപിടിക്കാം എന്ന പ്രതീക്ഷയിലാണ് സി എം ഡി ബിജു പ്രഭാകർ.
GIPHY App Key not set. Please check settings