in ,

കർക്കിടകപുലരിയിൽ ഗജവീരന്മാർ വടക്കുന്നാഥസന്നിധിയിൽ.

ഗജപൂജയിലും ആനയൂട്ടിലും പങ്കെടുത്തത് പതിനാല് ആനകൾ

തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആണ്ടു തോറും കർക്കിടകം1 ന് നടന്നുവരുന്ന ഗജപൂജയും ആനയൂട്ടും നടന്നു. കോവിഡ് പശ്ചാത്തലത്തിൽ 15 ആനകൾ മാത്രമാണ് ഇത്തവണ ആനയൂട്ടിന് പങ്കെടുത്തത്.

നാലു വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന ഗജപൂജയും ഇത്തവണത്തെ പ്രത്യേകതയായിരുന്നു .

കർശനമായ കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ ഭക്തർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. രാവിലെ ക്ഷേത്രം തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ പ്രത്യക്ഷ അഷ്ട ദ്രവ്യ മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. എട്ടു മണിയോടെ പ്രധാന കവാടത്തിലൂടെ ആനകൾ പൂമാലകളും ചന്ദനക്കുറിയും ചാർത്തി മതിൽക്കകത്ത് പ്രവേശിച്ച് വടക്കുന്നാഥനെ വണങ്ങി, ക്ഷേത്രത്തെ പ്രദക്ഷിണംവെച്ച് തെക്കേഗോപുരത്തിനു മുന്നിലായി വടക്കുന്നാഥന് അഭിമുഖമായി നിരന്നു.

തുടർന്ന് കുട്ടിക്കൊമ്പന് ഗജപൂജ നടത്തി. പിന്നീട് പ്രത്യേകം തയ്യാറാക്കിയ ഭക്ഷണവിഭവങ്ങൾ ആനകൾക്ക് നൽകി ആനയൂട്ടും നടത്തി. പിന്നീട് ഈ ഗജവീരന്മാർ വടക്കുന്നാഥനെ തൊഴുത് പുറത്തുകടന്നു.


എല്ലാവർഷവും കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 75 ഓളം ആനകളാണ് വടക്കുന്നാഥ ക്ഷേത്രത്തിൽ കർക്കിടകം ഒന്നിന് നടക്കുന്ന ആനയൂട്ടിൽ പങ്കെടുത്തിരുന്നത്.

കഴിഞ്ഞവർഷം കോവിഡ് പ്രതിസന്ധിയിൽ ഒരാന മാത്രമായി ചടങ്ങുകൾ ചുരുക്കിയിരുന്നു എറണാകുളം ശിവകുമാർ, മാനാടി കണ്ണൻ, ഒളരിക്കര കാളിദാസൻ, പാറന്നൂർ നന്ദൻ, വെട്ടത്ത് ഗോപീകണ്ണൻ, വേണാട്ടുമറ്റം ശ്രീക്കുട്ടൻ, കുട്ടൻകുളങ്ങര അർജുനൻ തുടങ്ങിയ 15 ആനകളാണ് ഈ വർഷം ചടങ്ങുകൾക്ക് എത്തിയത്.

Written by Webdesk

What do you think?

Comments

Leave a Reply

Your email address will not be published. Required fields are marked *

GIPHY App Key not set. Please check settings

Loading…

0

കൊച്ചിൻ ദേവസ്വം ബോർഡിൽ അവശേഷിക്കുന്നത് ആറ് ആനകൾ.ഇവയും വാർദ്ധക്യഅരിഷ്ടതയിൽ.

കോടികൾ വരുമാനം നേടാം ചന്ദന കൃഷിയിലൂടെ, ചന്ദനം ഇനിവീട്ടിലും വളർത്താം?