in ,

ഹൈഡ്രജൻ സൾഫൈഡ്(H2S) എന്ന വില്ലൻ .


കൊല്ലം കുണ്ടറയിൽ കിണർ വൃത്തിയാക്കുന്നതിനിടയിൽ ശ്വാസംമുട്ടി മരിച്ചതിനു കാരണം ഹൈഡ്രജൻ സൾഫൈഡിന്‍റെ സാന്നിധ്യമാണ്.രക്‌തപ്രവർത്തനത്തിന് ഏർപ്പെട്ട ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനും അപകടം പറ്റിയിരുന്നു.

എന്താണ് ഹൈഡ്രജൻ സൾഫൈഡ്?


H2S എന്ന രാസനാമമുള്ള ഒരു രാസ സം‌യുക്തമാണ്‌ ഹൈഡ്രജൻ സൾഫൈഡ് . ഇതു നിറമില്ലാത്തതും, വിഷമയമുള്ളതും ,അത്യധികം ജ്വലനശേഷിയുള്ളതുമായ വാതകമാണ്‌.ഈ വാതകം 5 മിനിറ്റ് (വാതകത്തിന്‍റെ അളവ് അനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കും) ശ്വാസിച്ചാൽ തളർന്ന് വീഴും ശേഷം മരണത്തിലേക്ക് പോകും.

ചീഞ്ഞ മുട്ടയുടെ ഗന്ധമുള്ള ഹൈഡ്രജൻ സൾഫൈഡ് വെള്ളത്തിൽ അലിഞ്ഞാൽ അമ്ലഗുണമുണ്ടാകുന്നു. ലോഹങ്ങളുമായി പ്രവർത്തിച്ച് അതിന്‍റെ സൾഫൈഡുകൾ ഉണ്ടാകുന്നു.അടഞ്ഞു കിടക്കുന്ന, വൃത്തിഹീനമായ കിണറുകൾ, ഓവ് ചാലുകൾ , ചെളിയും പൂപ്പലും അഴുകിയ അവശിഷ്ട്ടങ്ങളും അടിഞ്ഞു കൂടിയ റൂമുകൾ, പെട്രോളിയം, ഗ്യാസ് ഫീൽഡുകൾ (offshore ), കപ്പലിലെ ടാങ്കുകൾ ഇവിടങ്ങളിൽ ഒക്കെ സർവസാധാരണമായി H2S ഫോം ആകാറുണ്ട്.


എന്തുകൊണ്ട് മരണം ?


മനുഷ്യന് ജീവിക്കണമെങ്കിൽ 20.9% ഓക്സിജൻ വേണം, പക്ഷെ H2S രൂപപ്പെട്ട സ്ഥലത്ത് ഓക്സിജൻ വേണ്ടത്ര ഉണ്ടാകില്ല. ഈ വാതകം കട്ടി കൂടിയത് ആയതിനാൽ എല്ലായിപ്പോഴും താഴ്ന്ന പ്രതലത്തിൽ ആയിരിക്കും ഉണ്ടാകുക.

അതായത് കൊല്ലത്തെ ഈ സംഭവം തന്നെ എടുത്താൽ , ഇവിടെ പറമ്പിൽ നിന്ന് കിണറിലേക്ക് നോക്കുമ്പോൾ യാതൊരു വിധ കുഴപ്പവും ഇല്ല. പക്ഷെ ഇത്തരം കിണറുകളുടെ അടിത്തട്ടുകളിൽ H2S അടിത്തട്ടിൽ ഉണ്ടാകും , ഗ്യാസ് ശ്വസിച്ചു തുടങ്ങുമ്പോൾ തന്നെ ഓക്സിജന്‍റെ അളവ് കുറയുകയും ചെയ്യുന്നതോടെ ആകെ തളർന്ന് തുടങ്ങും. വാതകത്തെക്കുറിച്ചുള്ള അറിവ് ഇല്ലാത്തതിനാൽ തിരിച്ചു കേറാൻ നോക്കുകയില്ല.

ആ സമയത്തിനുള്ളിൽ ഉള്ളിലേക്ക് എടുക്കുന്ന ഓരോ ശ്വാസത്തിലും ഹൈഡ്രജൻ സൾഫൈഡ് എന്ന വിഷവാതകം ശരീരത്തിൽ കയറുന്നു . അതോട്കൂടികുഴഞ്ഞു വീഴുകയും ബോധരഹിതനാകുകയും ചെയ്യും. ഈ നില തുടർന്നാൽ മരണം സംഭവിക്കുന്നു.

എങ്ങനെ ഈ വാതക സാനിധ്യം കണ്ടുപിടിക്കാം?

പോർട്ടബിൾ ഗ്യാസ് മോണിറ്റർ


പോർട്ടബിൾ ഗ്യാസ് മോണിറ്റർ ( Portable Gas Monitor)
എന്ന ഉപകരണത്തിൽ ചെറിയ കുഴൽ ഘടിപ്പിച്ചു കിണറിലേക്ക് ഇറക്കി മുകളിൽ നിന്ന് കൊണ്ട് തന്നെ ഓക്സിജന്‍റെ അളവ് തിട്ടപ്പെടുത്താൻ സാധിക്കും. 19% ആണ് കാണിക്കുന്നതെങ്കിൽ ഈ മോണിറ്റർ അലാറം അടിക്കാൻ തുടങ്ങും, ചുവപ്പ് കളർ ലൈറ്റ് തെളിയുകയും ചെയ്യും. അതിനർത്ഥം താഴെ ഓക്സിജന്‍റെ അളവ് കുറവാണ് എന്നതാണ്.

ഈ സ്ഥലങ്ങളിൽ ഇറങ്ങരുത്. 20.9% ഓക്സിജൻ ശ്വസിക്കാൻ ആവശ്വമാണെങ്കിലും 19.9% ലും ശ്വസനം നടക്കും. പക്ഷെ 1 % ഹൈഡ്രജൻ സൾഫൈഡ് മതിയാകും അപകടം വരുത്തുന്നതിന്.

ഇങ്ങനെ ആരെങ്കിലും അപകടത്തിൽ പറ്റികിടക്കുന്നതു കണ്ടാൽ തന്നെ രക്ഷപെടുത്താൻ കൃത്രിമ ശ്വസന ഉപകരണങ്ങൾ ഇല്ലാതെ ചാടി ഇറങ്ങിയാൽ രക്ഷാപ്രവർത്തകനും അപകടം സംഭവിക്കും.അതിനാൽ അപകടം സംഭവിച്ചാൽ എത്രയും വേഗം ഫയർ ഫോഴ്‌സിനെ വിവരം അറിയിക്കുകയും അവർ വരുന്നത് വരെ കാത്തിരിക്കുകയും ചെയ്യുക.

Written by Webdesk

What do you think?

Comments

Leave a Reply

Your email address will not be published. Required fields are marked *

GIPHY App Key not set. Please check settings

Loading…

0

കളഞ്ഞു കിട്ടുന്ന വിലപിടിപ്പുള്ള രേഖകൾ ഉടമസ്ഥരുടെ കൈകളിൽ എത്തിക്കാൻ തപാൽ വകുപ്പ്

വെള്ളത്തിൽ മുങ്ങിയ കാറിൽ നിന്ന്മൂന്നുവയസുകാരി അത്ഭുതകരമായി രക്ഷപെട്ടു