സ്റ്റേഷനുകളുടെ മുഖച്ഛായ തന്നെ മാറ്റാനാണ് പേര് മാറ്റത്തിലൂടെ സംസ്ഥാന സർക്കാരിന്റെ നീക്കം. തിരുവനന്തപുരം സെൻട്രൽ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം പരമാവധി ആയതുകൊണ്ടാണ് സമീപ സ്റ്റേഷങ്ങളുടെ വികസനത്തിന് പ്രാധാന്യം നൽകുന്നത്. ഇതിന്റെ ഭാഗമായാണ് പേരുമാറ്റവും.
തിരുവനന്തപുരം: തലസ്ഥാനത്തെ കൊച്ചുവേളി,നേമം എന്നീ രണ്ട് റെയിൽവേ സ്റ്റേഷനിലെ പേര് മാറുന്നു കൊച്ചുവേളി തിരുവനന്തപുരം നോർത്ത് എന്നും നേമം തിരുവനന്തപുരം സൗത്ത് എന്നുമാണ് ഇനി അറിയപ്പെടുക. ദീർഘനാളായുള്ള സംസ്ഥാനത്തിന്റെ ആവശ്യമാണ് കേന്ദ്രം അംഗീകരിച്ചത്.
രാജ്യത്തെ വിവിധ നഗരങ്ങളിലേക്കും തിരിച്ചും നിലവിൽ ധാരാളം ട്രെയിനുകൾ കൊച്ചുവേളിയിൽ നിന്ന് സർവീസ് നടത്തുന്നുണ്ട് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് ഈ സ്റ്റേഷൻ പരിചിതമല്ല.
തിരുവനന്തപുരം സെൻട്രലിലേക്ക് കൊച്ചുവേളി, നേമം എന്നിവിടങ്ങളിൽ നിന്ന് വെറും 9 കിലോമീറ്റർ ദൂരം മാത്രമാണെങ്കിലും, ബഹുഭൂരിപക്ഷം പേരും ആശ്രയിക്കുന്നത് തിരുവനന്തപുരം സെൻട്രലിനെ തന്നെയാണ്.
തിരുവനന്തപുരം എന്ന പേര് ബ്രാൻഡ് ചെയ്ത് സമീപ ശേഷങ്ങൾ കൂടി നവീകരിക്കുന്നതോടെ ട്രെയിനുകളുടെയും യാത്രക്കാരുടെയും എണ്ണം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്റ്റേഷനുകളുടെ മുഖച്ഛായ തന്നെ പേരുമാറ്റത്തിലൂടെ മാറ്റാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. തിരുവനന്തപുരം സെൻട്രൽ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം പരമാവധി ആയതോടെയാണ് സമീപ സ്റ്റേഷനുകളുടെ വികസനത്തിന് പ്രാധാന്യം നൽകുന്നത്. അതിന്റെ ഭാഗമായാണ് ഈ പെരുമാറ്റവും.
GIPHY App Key not set. Please check settings