in

‘മസാല ദോശയും ചമ്മന്തിയും ഇല്ലാതെ മോളുടെ മാമ്മോദിസ’.സിപിഐ നേത്യത്വത്തിന്പരിഹാസവുമായി എൽദോ

മൂവാറ്റുപുഴ മുൻ എം എൽ എ എൽദോ എബ്രഹാം ഫേസ്ബുക്കിൽ പങ്കുവച്ച മകളുടെ മാമോദിസ ചടങ്ങിന്‍റെ ചിത്രവും കുറിപ്പും വൈറൽ ആകുന്നു. സിപിഐ എറണാകുളം ജില്ലാ നേതൃത്വത്തിനെതിരെ പരിഹാസം നിറഞ്ഞതാണ് കുറിപ്പ്. മൂവാറ്റുപുഴയിൽ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച എൽദോ എബ്രഹാം ഐക്യജനാധിപത്യ സ്ഥാനാർഥി മാത്യു കുഴൽനാടനോടു പരാജയപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണം ആർഭാടകരമായ വിവാഹമാണ് എന്ന് കഴിഞ്ഞദിവസം സിപിഐ എറണാകുളം ജില്ലാസെക്രട്ടറിയുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അതിനുള്ള പരിഹാസം നിറഞ്ഞതാണ് ഈ കുറിപ്പ്.അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് ഈ പോസ്റ്റിനു കമൻറ്കൾ ഇടുന്നത്

ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം.https://www.facebook.com/224972964518999/posts/1508331436183139/

മസാല ദോശയും ചമ്മന്തിയും ഇല്ലാത്ത….. ആർഭാടം ഒഴിവാക്കിയ മോളുടെ മാമ്മോദിസ….

ഞങ്ങളുടെ മകൾക്ക് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻ പള്ളിയിൽ ലളിതമായ മാമ്മോദിസ ചടങ്ങ്.എലൈൻ എൽസ എൽദോ എന്ന പേരും നാമകരണം ചെയ്തു.2021 മെയ് 24 നാണ് മോൾ അതിഥിയായി ഞങ്ങളുടെ കൂട്ടിന് കടന്ന് വന്നത്.

എലൈൻ എന്നാൽ “സൂര്യനെപ്പോലെ പ്രകാശിക്കുന്നവൾ “ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നു ഇവൾ വേഗതയിൽ ഓടി എല്ലായിടത്തും പ്രകാശം പരത്തും. നൻമയുടെ വിത്തുപാകും.പുതു തലമുറയ്ക്ക് പ്രചോദനമാകും. പാവപ്പെട്ടവർക്കൊപ്പം എക്കാലവും ഉണ്ടാകും. ശരിയുടെ പക്ഷത്ത് ചേരും .തിൻമകൾക്കെതിരെ പടവാൾ ഉയർത്തും. നാടിന്‍റെ മുന്നോട്ടുള്ള പ്രയാണത്തിൽ പതാകവാഹകയാകും.

എന്റെയും ഭാര്യ ഡോക്ടർ ആഗിയുടെയും ബന്ധുക്കൾ മാത്രം ചടങ്ങിന്‍റെ ഭാഗമായി.ജലത്താൽ ശുദ്ധീകരിച്ച ഞങ്ങളുടെ മകളെ എലൈൻ എന്ന് എല്ലാവരും വിളിക്കും. സന്തോഷമാണ് മനസു നിറയെ ഞങ്ങളുടെ കുഞ്ഞുമോൾ… മാലാഖ…. പ്രതീക്ഷയുടെ പൊൻകിരണമാണ്.ചടങ്ങിൽ സംബന്ധിച്ച കുടുംബാംഗങ്ങൾക്ക് ഹൃദയത്തോട് ചേർത്ത് നന്ദി…..

Written by Webdesk

What do you think?

Comments

Leave a Reply

Your email address will not be published. Required fields are marked *

GIPHY App Key not set. Please check settings

Loading…

0

തൃശ്ശൂരിൽ ഇന്ന് പുലി ഇറങ്ങും.ഓൺലൈൻ സംപ്രേക്ഷണം ഫേസ്‌ബുക്ക് നേരിട്ട്.

ബൊമ്മക്കൊലു: നന്മയുടെ വിജയത്തിന്‍റെ ഓർമപ്പെടുത്തൽ