in , , , ,

എല്ലാ യാത്രക്കാർക്കും സൗജന്യ ട്രെയിൻ യാത്ര !

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ട്രെയിറ്റ് ഗ്രാവിറ്റി അണക്കെട്ടായ ഭക്ര-നംഗല്‍ അണക്കെട്ട് നിര്‍മ്മിക്കുന്ന അവസരത്തിലാണ് ഇതിന്‍റെ സര്‍വീസ് ആരംഭിച്ചത്.

ഇന്ത്യൻ റെയിൽവേ ലോകത്തിലെ നാലാമത്തെതും, ഏഷ്യയിലെ രണ്ടാമത്തെ വലിയ ശൃംഖലയുമാണ്. കണക്കുകൾ പ്രകാരം, ഈ റെയിൽ ശൃംഖലയുടെ ആകെ ട്രാക്ക് നീളം 68,000 കിലോമീറ്ററിലധികമാണ്.

ഹ്രസ്വ -ദീർഘദൂര റൂട്ടുകളിൽ ദിനം തോറും നിരവധി ട്രെയിനുകൾ സഞ്ചരിക്കുന്നു.വിവിധ നിരക്കുകളിലാണ് ഇവയിലെ ടിക്കറ്റ് നിരക്കുകൾ.

എന്നാല്‍ യാത്രക്കാര്‍ക്ക് തികച്ചും സൗജന്യമായി യാത്ര വാഗ്ദാനം ചെയ്യുന്ന ഒരു ട്രെയിനുണ്ട് നമ്മുടെ രാജ്യത്ത്. അതും കഴിഞ്ഞ 73 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു എന്ന് കേള്‍ക്കുമ്പോൾ ആശ്ചര്യം തോന്നാം. പക്ഷേ സംഭവം സത്യമാണ്.ഭക്ര-നംഗല്‍ ട്രെയിന്‍ എന്നാണ് ഇത് അറിയപ്പെടുന്നത്.

ഈ ട്രെയിനിലെ യാത്ര തികച്ചും സൗജന്യമാണ്. ഈ ട്രെയിന്‍ പഞ്ചാബിന്‍റെയും ഹിമാചല്‍പ്രദേശിന്‍റെയും അതിര്‍ത്തികളിലൂടെയാണ് ചൂളംകുത്തി പായുന്നത്. 25 ഗ്രാമങ്ങളുടെയും 300 ഓളം യാത്രക്കാരുടെയും പ്രധാന ആശ്രയമാണ് ഈ ട്രെയിന്‍.മലനിരകള്‍ക്കിടയിലൂടെ 13 കിലോമീറ്റര്‍ ദൂരമാണ് ട്രെയിന്‍ സഞ്ചരിക്കുന്നത്.

1948 ലാണ് ഭക്ര-നംഗല്‍ റെയില്‍ പാത പൂര്‍ത്തിയായത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ട്രെയിറ്റ് ഗ്രാവിറ്റി അണക്കെട്ടായ ഭക്ര-നംഗല്‍ അണക്കെട്ട് നിര്‍മ്മിക്കുന്ന അവസരത്തിലാണ് ഇതിന്‍റെ സര്‍വീസ് ആരംഭിച്ചത്.ഭക്ര-നംഗൽ അണകെട്ടിന്‍റെ നിർമ്മാണ സമയത്തു ഭക്രയ്ക്കും നംഗലിനുമിടയിൽ മറ്റു ഗതാഗത സൗകര്യങ്ങൾ ഇല്ലായിരുന്നു.

അണകെട്ടിന്‍റെ നിർമ്മാണത്തിനാവശ്യമായ യന്ത്രങ്ങളും സാധന സാമഗ്രികളും തൊഴിലാളികളെയും കൊണ്ടുപോകുന്നതിനാണ് ഈ പാത നിർമ്മിച്ചത് . അണക്കെട്ടിന്‍റെ നിര്‍മ്മാണം 1963 -ല്‍ പൂര്‍ത്തിയായി.

ട്രെയിന്‍ ആദ്യം സ്റ്റീം എഞ്ചിനുകള്‍ ഉപയോഗിച്ചാണ് ഓടിയിരുന്നത്. പിന്നീട്1953-ല്‍, അമേരിക്കയില്‍ നിന്ന് മൂന്ന് പുതിയ എഞ്ചിനുകള്‍ ഇറക്കുമതി ചെയ്തു.അതിനു ശേഷം ഇന്ത്യൻ റെയിൽവേ അഞ്ച് പുതിയ മോഡൽ എൻജിനുകൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ട്രെയിന്‍ ഇപ്പോഴും 60 വര്‍ഷം പഴക്കമുള്ള ആ പഴയ എന്‍ജിന്‍ ഉപയോഗിച്ച്‌ തന്നെയാണ് ഓടുന്നത്.

എഞ്ചിന്‍ മണിക്കൂറില്‍ 18 മുതല്‍ 20 ലിറ്റര്‍ ഡീസലാണ് ഉപയോഗിക്കുന്നത്. കൊളോണിയല്‍ കാലത്തെ തടി ഉപയോഗിച്ചാണ് ട്രെയിനിലെ ബെഞ്ചുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ട്രെയിനിന്‍റെ കോച്ചുകളാകട്ടെ കറാച്ചിയിലാണ് ഉണ്ടാക്കിയിരിക്കുന്നത്.

നംഗല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാവിലെ 7:05 ന് പുറപ്പെടുന്ന ട്രെയിന്‍ രാവിലെ 8:20 ന് ഭക്രയില്‍ എത്തിച്ചേരും. ഭക്രയില്‍ നിന്ന് വൈകിട്ട് 3:05 ന് പുറപ്പെട്ട് 4:20 ന് നംഗല്‍ എത്തുന്നു.ദിവസേനയുള്ള യാത്രക്കാർക്കു പുറമേ ബി.ബി.എം.ബി. ജീവനക്കാർ, സ്‌കൂൾ വിദ്യാർഥികൾ, സന്ദർശകർ എന്നിവർ ഇപ്പോഴും ട്രെയിൻ സർവീസ് ഉപയോഗപ്പെടുത്തുന്നുണ്ട്.

ട്രെയിന്‍ സര്‍വീസിന്‍റെ മേല്‍നോട്ടം വഹിക്കുന്നത് ഭക്ര ബിയാസ് മാനേജ്‌മെന്‍റെ ബോര്‍ഡാണ്. 2011-ല്‍ ട്രെയിന്‍ ഓടിക്കാന്‍ വേണ്ടി വരുന്ന ചെലവ് കണക്കിലെടുത്ത് സൗജന്യ സേവനം അവസാനിപ്പിക്കാന്‍ ഒരാലോചന ഉണ്ടായിരുന്നു.

ഒരു വരുമാന സ്രോതസ്സ് എന്നതിനേക്കാള്‍ കൂടുതലായി പാരമ്പര്യത്തിന്‍റെയും , ചരിത്രത്തിന്‍റെയും ഭാഗമായ ഈ ട്രെയിന്‍ സർവീസ് അവസാനിപ്പിച്ചില്ല. അതിനാൽ ഇപ്പോഴും ഭക്ര-നംഗല്‍ ട്രെയിന്‍ ചൂളം കുത്തി കാലത്തിന്‍റെ പാതയില്‍ പഴമയുടെ ചരിത്രവും പേറി കുതിച്ച്‌ പായുന്നു.

അങ്ങനെ ചരിത്രത്തിന്‍റെ ഭാഗമായ ഭക്ര – നംഗൽ ട്രെയിൻ ടിക്കറ്റില്ലാതെ നിയമവിധേയമായി രാജ്യത്ത് യാത്ര ചെയ്യാവുന്ന മാർഗമായി അവിശേഷിക്കുന്നു.

Written by Webdesk

What do you think?

Comments

Leave a Reply

Your email address will not be published. Required fields are marked *

GIPHY App Key not set. Please check settings

Loading…

0

ഹണി ട്രാപ്പിലൂടെ 71 കാരനിൽ നിന്ന് യുവതി തട്ടിയെടുത്തത് ലക്ഷങ്ങൾ. യുവതി പിടിയിൽ

സത്യത്തില്‍ എന്‍റെ ഷൈനി പാവമല്ലേ… നിവര്‍ത്തി കേടുകൊണ്ട് ചെയ്തു പോയതല്ലേ