in

കൊച്ചിൻ ദേവസ്വം ബോർഡിൽ അവശേഷിക്കുന്നത് ആറ് ആനകൾ.ഇവയും വാർദ്ധക്യഅരിഷ്ടതയിൽ.


കൊച്ചിൻ ദേവസ്വം ബോർഡിൽ ഇനി അവശേഷിക്കുന്നത് വാർദ്ധക്യത്തിന്‍റെ അരിഷ്ടതയിലുള്ള ആറ്ആനകൾ മാത്രം. നിത്യശിവേലിക്ക് ആന നിർബന്ധമുള്ള ചോറ്റാനിക്കര ഭഗവതി ക്ഷേത്രം, തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രം, തൃപ്രയാർ ശ്രീരാമക്ഷേത്രം എന്നീ ക്ഷേത്രങ്ങൾ കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ കീഴിലുണ്ട്. ആചാരം മുടങ്ങാതിരിക്കാൻ ആനകളെ വാടകയ്ക്കെടുക്കുകയാണ് പലപ്പോഴും. ഇത് ബോർഡിന് വൻ സാമ്പത്തിക ബാധ്യത വരുത്തുന്നു. 2013ൽ ഉണ്ടായിരുന്ന 13 ആനകളിൽ ഏഴെണ്ണവും വാർദ്ധക്യത്താലും രോഗത്താലും ചരിഞ്ഞു. കഴിഞ്ഞ ദിവസം ചരിഞ്ഞ ചോറ്റാനിക്കരയിലെ ആന മുത്തശി സീതയാണ് ഈ പട്ടികയിൽ അവസാനത്തേത്.

ചോറ്റാനിക്കര സീത

അവശേഷിക്കുന്ന ആറ് ആനകളിൽ 50 വയസുകാരനായ പഴയന്നൂർ ശ്രീരാമനാണ് ചെറുപ്പം. 56 വയസുള്ള വടക്കുന്നാഥൻ ച ന്ദ്രശേഖരനാണ് കാരണവർ. ആനപ്രേമികളുടെ ഇഷ്ടതാരമായ 56 കാരൻ എറണാകുളം ശിവകുമാറാണ് തലയെടുപ്പിൽ മുമ്പൻ . ഇക്കൊല്ലം തൃശൂർ പൂരത്തിന് പ്രധാന ചടങ്ങായ തെക്കോട്ടിറക്കത്തിന് നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി പൂരത്തിന് തുടക്കം ശിവകുമാറായിരുന്നു. കേരളത്തിലെ ആദ്യകാല അബ്കാരി കോൺ ട്രാക്ടർ കെ.ജി.ഭാസ്കരൻ എറണാകുളം ശിവക്ഷേത്രത്തിൽ നടയ്ക്കിരുത്തിയതാണ് ഈ ആനയെ.

ആനകളുടെ എണ്ണം കുറഞ്ഞതോടെ ജോലി ഇല്ലാതായ പാപ്പാന്മാരെയും സഹായികളെയും വിവിധ ദേവസ്വങ്ങളിൽ കൗണ്ടർ ജോലിക്കും മറ്റും നിയോഗിച്ചിരിക്കുകയാണ്. കേരളത്തിലെ ആനയുടെ ശരാശ രി ആയുസ് 60-65 വയസാണ്.ഇത് കണക്കിലെടുത്താൽ ഏതാനും വർഷങ്ങൾക്കുള്ളിൽ ബോർഡിന് സ്വന്തം ആനകൾ ഇല്ലാതാകും .പുതിയ കേന്ദ്രനിയമപ്രകാരം ആനകളുടെ ക്രയവിക്രയം സാദ്ധ്യമല്ല. അതിനാൽ പുതിയ ആനയെ വാങ്ങലും നടയ്ക്കി രുത്തലും ഇപ്പോൾ പ്രായോഗികവുമല്ലെന്ന വലിയ ധർമ്മസങ്കടത്തിലാണ് ബോർഡ്.

പഴയന്നൂർ ശ്രീരാമൻ

എറണാകുളം ശിവകുമാർ, കൊടുങ്ങല്ലൂർ അച്യുതൻ കുട്ടി, കൊടുങ്ങല്ലൂർ ദേവീദാസൻ, പഴയന്നൂർ ശ്രീരാമൻ, രവിപുരം ഗോവിന്ദൻ എന്നീ ആറ് ഗജവീരന്മാരാണ് കൊച്ചിൻ ദേവസ്വം ബോർഡിൽ അവശേഷിക്കുന്നത്

Written by Webdesk

What do you think?

-1 Points
Upvote Downvote

Comments

Leave a Reply

Your email address will not be published. Required fields are marked *

GIPHY App Key not set. Please check settings

Loading…

0

ഗ്രാമത്തിന്‍റെ കഥ പറയുന്ന തെമ്മാടിക്കുന്നിലെ താന്തോന്നികൾ

കർക്കിടകപുലരിയിൽ ഗജവീരന്മാർ വടക്കുന്നാഥസന്നിധിയിൽ.