കെ എസ് ആർ ടി സി യാത്രക്കിടെ കളഞ്ഞുപോയ പണവും വിലപിടിപ്പുള്ള രേഖകളും തിരിച്ചു നൽകി മാതൃകയായിരിക്കുകയാണ് ഗൗരവ് എന്ന അഥിതി തൊഴിലാളി.
കൂത്താട്ടുകുളം സ്വദേശി അഭിജിത്ത് കെ വി യുടെ പണവും രേഖകളും അടങ്ങുന്ന പേഴ്സ് ആണ് തൃശ്ശൂരിൽ നിന്ന് തൊടുപുഴക്കുള്ള യാത്രാമധ്യേ കളഞ്ഞു പോയത്.
രണ്ടു വർഷമായി കേരളത്തിൽ ജോലി ചെയ്യുന്ന ഒറീസ സ്വദേശിയായ ഗൗരവ് ഇപ്പോൾ പെരുമ്പാവൂർ കുറുപ്പംപടിയിൽ വീടുകളിലെ ഓടുപണികൾ ചെയുന്നു. നഷ്ടപെട്ടു എന്ന് കരുതിയ രേഖകൾ തിരിച്ചികിട്ടിയ സന്തോഷം ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് അഭിജിത്ത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണ രൂപം
21 തിങ്കളാഴ്ച.
തൃശ്ശൂർ നിന്ന് തൊടുപുഴയ്ക്ക് ഉള്ള പാലാ ഡിപ്പോയുടെ RSE861 നമ്പർ സൂപ്പർഫാസ്റ്റ് ബസിൽ കേറുന്നു.തിരക്കില്ലാത്ത ബസിൽ ഏറ്റവും പുറകിലത്തെ സീറ്റിൽ ഇരുന്നു.
ടിക്കറ്റ് എടുത്ത് ചെവിയിൽ ഹെഡ്ഫോണും വെച്ച് പാട്ടും കേട്ട് സവാരി തുടങ്ങി.അങ്കമാലി കഴിഞ്ഞ് ചെറിയൊരു മയക്കത്തിൽ വീണ്.പെരുമ്പാവൂർ എത്തി ഉണർന്നു.
ചെവിയിൽ അമർന്ന ഹെഡ്ഫോണ് ഊരി ബാഗിൽ വെച്ചു.മുവാറ്റുപുഴ എത്തിയപ്പോൾ കസിൻ അവിടെയുണ്ട് എന്നു പറഞ്ഞ് വിളിച്ചു.സ്റ്റാന്റിൽ ഇറങ്ങിക്കോ ഞാൻ വണ്ടിയും കൊണ്ടാണ് വന്നിട്ടുള്ളത് അവിടുന്ന് ഒരുമിച്ചു പോകാം എന്ന് പറഞ്ഞു.
6.05ന് സ്റ്റാന്റിൽ എത്തി അധികം വൈകാതെ അവൻ എത്തി ബൈക്കിൽ ഒരുമിച്ച് യാത്രയായി.ഇല്ലത്ത് എത്തി ഒരു ചായ കുടിച്ച് കടയിലേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ ബാഗ് എടുത്ത് പേഴ്‌സ് നോക്കിയപ്പോൾ കാണുന്നില്ല!!!!!!!!!!!!
വീട് മുഴുവൻ നോക്കിയിട്ടും കാണുന്നില്ല..ഇനി തൃശൂർ നിന്ന് എടുക്കാൻ മറന്നോ എന്നറിയാൻ അങ്ങോട്ട് വിളച്ചു.അവിടെ ഒന്നുമില്ല എന്നറിഞ്ഞപ്പോൾ ബസിൽ തന്നെയാണ് പോയത് എന്നുറപ്പായി.
പെരുമ്പാവൂർ വെച്ച് ഹെഡ്ഫോൺ വെക്കാനാണ് ബാഗ് തുറന്നത് എന്നറിയാം.
ഉടനെ തന്നെ ടിക്കറ്റ് എടുത്ത് നോക്കി പാല ഡിപ്പോയിലെ ബസാണെന്ന് ഉറപ്പിച്ച് ഡിപ്പോയിൽ വിളിച്ച് അന്വേഷിച്ചു.കണ്ടക്ടർ ഒന്നും ഏല്പിച്ചിട്ടില്ല എന്ന് മറുപടി കിട്ടി.
അയൽവക്കത്തുള്ള ഒരു സുഹൃത്ത് ksrtc കണ്ടക്ടർ ആയത് കൊണ്ടും ksrtc യൂണിയന്റെ ആളായത് കൊണ്ടും ഡിപ്പോയിൽ നിന്ന് കിട്ടിയ മറുപടി തൃപ്തികരമാകാത്തത് കൊണ്ടും അയാൾ വഴി ഒരന്വേഷണം നടത്തി.മറുപടി വിഫലം.നിരാശ.
22 ചൊവ്വ.
രാവിലെ എഴുന്നേറ്റ് (11 മണി. ഞാൻ എപ്പോ എഴുന്നേൽക്കുന്നോ അതാണ് രാവിലെ).കുളി തീറ്റ ഒക്കെ കഴിഞ്ഞ് അക്ഷയയിൽ പോയ് ആധാർ ഡ്യൂപ്ലിക്കേറ്റ് ,പാൻ കാർഡ്, വോട്ടർ ഐഡി..ഇതൊക്കെ ഡ്യൂപ്ലിക്കേറ്റ് എടുക്കാനുള്ള വഴികൾ നോക്കി.ഓണ്ലൈനായി ATM കാർഡ് ബ്ലോക്ക് ചെയ്ത് പുതിയ കാർഡിന് അപേക്ഷയും കൊടുത്തു.
എല്ലാ ഐഡി കാർഡിന്‍റെ ഫോട്ടൊ ഫോണിൽ ഉണ്ട് എന്നാലും എന്തൊക്കെയായാലും 7 വർഷമായി ഉണ്ടായിരുന്ന പേഴ്സും ഡ്യൂപ്ലിക്കേറ്റ് എടുക്കാൻ വിഷമമുള്ള ചില രേഖകളും അതിൽ ഉണ്ടായിരുന്നു.അതൊക്കെ പോയല്ലോ എന്നൊരു നിരാശ ഉണ്ടായിരുന്നു.
5 മണിക്ക് ഒരു കോൾ ഫോണിൽ വരുന്നു.
“Mr Abhijith kv
Yes.
മുജ്കോ സിർഫ് ഹിന്ദി ബി മാലും,
ടീകെ തൂ ബോലോ
മേം പെരുമ്പാവൂർ സേ കോൾ കരേഗ,ആപ്കാ പേഴ്‌സ് മേരാ പാസ് ഹേ,ksrtc ബസ് മേം പ്രാപ്ത് ഹേ.”
ഒരു ഇരട്ട പെറ്റ സുഖം എന്നൊക്കെ പറയുന്ന പ്രതീതി.
തൃശൂർ നിന്ന് ഞാൻ ഇന്നലെ കേറിയ അതേ ബസിൽ ഇന്ന് ആ ഇതര സംസ്ഥാന സുഹൃത്ത് കേറുന്നു.ഞാൻ ഇരുന്ന അതേ സീറ്റിൽ ഇരിക്കുന്നു.പെരുമ്പാവൂർ വെച്ച് ഇറങ്ങാൻ നേരത്ത് കയ്യിലുള്ള വെള്ള കുപ്പി ചാടി പോകുന്നു. അതേടുക്കാൻ വേണ്ടി കുനിഞ്ഞപ്പോൾ താഴെ ആ പേഴ്സും കിടക്കുന്നു.
തുറന്ന് നോക്കിയപ്പോൾ കാണുന്നത് 4,5 ഹോസ്പിറ്റലിന്‍റെ അഡ്മിഷൻ കാർഡ്.കൂടാതെ മുകളിൽ പറഞ്ഞ കാർഡുകളും.കൂട്ടത്തിൽ ഒരു കാർഡ് അത് നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ ഹെൽത്ത് ഐഡി കാർഡ്.അതിൽ എന്റെ മൊബൈൽ നമ്പറും. അങ്ങിനെയാണ് എന്നെ വിളിക്കുന്നത്.
ഗൗരവ് എന്നാണ് സുഹൃത്തിന്‍റെ പേര്.
ഗൗരവ് വാട്‌സ്ആപ്പിൽ ലൊക്കേഷൻ അയച്ചു തരുന്നു.ഉടനെ ഇറങ്ങുന്നു.ഒന്നര മണിക്കൂർ കൊണ്ട് കോതമംഗലത്തിന് അടുത്ത് പാണിയേലി പോരിന് അടുത്താണ് താമസം.
കണ്ടു ആദ്യമേ നന്ദി പറഞ്ഞൂ.
ഇനി ഗൗരവിന്റെ വാക്കിൽ പറഞ്ഞാൽ
“ജീവിക്കാൻ വേണ്ടിയാണ് ഈ നാട്ടിൽ എത്തിയത്.പണിയെടുക്കാനുള്ള മനസ്സും ആരോഗ്യവും ഉണ്ട്.നമുക്ക് അവകാശമില്ലാത്ത ഒരു സാധനവും എനിക്ക് വേണ്ട.”(അത് കൊണ്ട് ഞാൻ നീട്ടിയ പ്രതിഫലവും മേടിച്ചില്ല).
ഗൗരവിന്‍റെ വാക്ക് കൊണ്ടും ഒരിക്കലും കിട്ടില്ല എന്ന് വിചാരിച്ച പേഴ്‌സ് കിട്ടിയപ്പോഴും ഉള്ള സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് ഗൗരവിനെ കെട്ടിപ്പിടിച്ചു. ഫോട്ടോ എടുക്കാൻ ആദ്യം ഒന്ന് വിസമതിച്ചെങ്കിലും പിന്നീട് വന്നു.
വാൽകഷ്ണം
പേഴ്‌സ് കിട്ടി വന്നാൽ തരാം എന്നു ഹിന്ദി കാരൻ വിളിച്ചപ്പോൾ എന്തോ ഒരു പന്തികേട് തോന്നി.പേഴ്സിൽ കാശ് ഇരുന്നിട്ടും കുറച്ച് ഡോളർ ഉണ്ടായിട്ടും അതൊന്നും എടുക്കാതെ പേഴ്‌സ് തിരിച്ചു ഏൽപ്പിക്കാൻ വിളിച്ചപ്പോൾ മറ്റെന്തോ കളി ആണോ എന്ന് തോന്നി ഇത്തിരി കരുതലായി 2 പേരേം കൂട്ടിയാണ് പോയത്…
GIPHY App Key not set. Please check settings