പുലികളുടെ എണ്ണത്തിലും വാദ്യഘോഷങ്ങൾക്കും കുറവുണ്ടെങ്കിലും തനിമ ചോരാതെ തൃശ്ശൂരിൽ ഇത്തവണ പുലികളി നടക്കും. ഇന്ന് വൈകീട്ട് മൂന്നു മണി മുതൽ നാല് വരെ അയ്യന്തോൾ ദേശത്തിന്റെ ഫേസ് ബുക്ക് പേജിലും ഫെസ്‌ബുക്കിന്റെ ഔദ്യോഗിക പേജിലും പുലിക്കളിയുടെ തത്സമയ സംപ്രേഷണം ഉണ്ടാകും. ചടങ്ങിന്റെ ഭാഗമായി സ്വരാജ് റൗണ്ടിൽ ഒറ്റപ്പുലിയുമെത്തും.
ഈ പ്രതിസന്ധിയിൽ സ്വരാജ് റൗണ്ടിലേക്ക് ഇത്തവണ കൂട്ടത്തോടെയുള്ള പുലിയിറക്കമുണ്ടാകില്ല.തെരെഞ്ഞെടുത്ത ആറു പുലികൾ മാത്രം പങ്കെടുക്കും.
കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തുന്ന പരിപാടിയിലേക്ക് പൊതു ജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. വൈകീട്ട് മൂന്ന് മുതൽ നാല് വരെ ഫേസ് ബുക്ക് ഇന്ത്യയുടെ ഒഫീഷ്യൽ പേജിലൂടെ പുലിക്കളി കാണാനാകും.ഫേസ്ബുക്ക് ഇന്ത്യ നേരിട്ട് ആദ്യമായി പുലികളി സംപ്രേഷണം ചെയ്യുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ പുലികളിക്കുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന സന്ദേശവും ഇത്തവണ പുലികൾ നൽകും. . വിയ്യൂർ പുലിക്കളി സെന്ററാണ് സ്വരാജ് റൗണ്ടിൽ ഒറ്റപ്പുലിയെ ഇറക്കുന്നത്.
2020 ൽ പുലികളി പേരിന് മാത്രമേ നടത്തിയുള്ളൂ. അതിനു മുൻപ് വരെ വിവിധ ദേശങ്ങളിൽ നിന്നായി നൂറുകണക്കിന് പുലി വേഷധാരികൾ ആണ് ഇതിൽ പങ്കെടുത്തു കൊണ്ടിരുന്നത്. വിവിധ നിശ്ചലദൃശ്യങ്ങളും ഓണം സമാപനത്തോടനുബന്ധിച്ച ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു. വിദേശികളും സ്വദേശികളുമായി ലക്ഷക്കണക്കിന് ആളുകളാണ് ഈ പുലികളി കാണാൻ എത്തിയിരുന്നത്.സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പുലി വേഷധാരികളാണ് മുൻവർഷങ്ങളിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നത്. തൃശൂർ പൂരം കഴിഞ്ഞാൽ തൃശൂരുകാരുടെ ഏറ്റവും വലിയ വലിയ ആഘോഷമാണ് തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് നടത്തുന്ന പുലികളി.
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ രണ്ടു വർഷമായി പ്രധാന ഉത്സവങ്ങളായ തൃശ്ശൂർ പൂരവും പുലികളിയും നടക്കാത്ത സങ്കടത്തിലാണ് ഇവിടുത്തെ നാട്ടുകാർ. വരുംവർഷങ്ങളിൽ ഈ പ്രതിസന്ധികൾ മാറി പൂർണ്ണ രീതിയിലുള്ള ഉള്ള ആഘോഷങ്ങൾ നടത്താൻ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഇന്നാട്ടുകാർ.
GIPHY App Key not set. Please check settings