ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ദേശീയപാത ഉപരോധത്തിനിടെ ഗതാഗത കുരുക്കിൽ പെട്ട നടൻ ജോജു ജോർജ് സമരക്കാർക്കെതിരെ പ്രതികരിച്ചതിനെ തുടർന്ന് വാക്കേറ്റവും സംഘർഷവും ഉണ്ടായിരുന്നു.
ഏറെ വാർത്ത പ്രധാന്യവും ചർച്ചകൾക്കും വഴിതുറന്ന ഈ സംഭവത്തിൽ ജോജുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളും വിവിധ രാഷ്ട്രീപാർട്ടികളും രംഗത്ത് വന്നിരുന്നു. ജോജുവിന്‍റെ വാഹനത്തിന്‍റെ ചില്ലു തകരുകയും അദ്ദേഹത്തിനു പരുക്കേൽക്കുകയും ചെയ്തു.
തിരക്കേറിയ ഇടപ്പള്ളി – വൈറ്റില – അരൂർ ബൈപാസിൽ സമരം കാരണം രാവിലെ 10.50 മുതൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടതുമൂലം അത്യാസന്ന നിലയിലുള്ള രോഗികൾ ഉൾപ്പടെയുള്ളവൾ ദുരിതത്തിലായി. ഈ വിഷയത്തെത്തുടർന്നാണ് സജിത്ത് എസ് ജനാർദ്ദനൻ തനിക്കു നേരത്തെ നേരിട്ട ദുരനുഭവത്തെ കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചത്.
ആശുപത്രിയിൽ ഗുരുതരാവസ്ഥയിലുള്ള അനിയത്തിയുടെ അടുത്തേക്ക് പോയപ്പോൾ രാഷ്ട്രീയ സമ്മേളനത്തിന്‍റെ പേരിൽ ഗതാഗത തടസം ഉണ്ടാകുകയും ആശുപത്രിയിൽ വളരെ വൈകിയാണ് എത്താൻ സാധിച്ചത്,. അന്ന് പ്രതികരിക്കാതിരുന്നത് പേടിച്ചിട്ടാണ് എന്നും പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം-
കഴിഞ്ഞ ഫെബ്രുവരിയിൽ കടുത്തുരുത്തി ടൗണിനെ ബ്ലോക്ക് ആക്കികൊണ്ട് രമേശ് ചെന്നിത്തലയുടെ ഒരു കേരള യാത്ര ഉണ്ടായിരുന്നു (ശരിക്കുമുള്ള പേര് ഞാൻ ഓർക്കുന്നില്ല ).
അന്ന് അനിയത്തി ഡെലിവെറിക്കായി മുട്ടുചിറ ഹോസ്പിറ്റലിൽ ഇത്തിരി സിരീസ് ആയി കിടക്കുന്നതുകൊണ്ട് വീട്ടിൽനിന്നു കുറച്ചു സാധങ്ങൾ എടുത്തു തിരിച്ചു വന്ന ഞാൻ ആ യാത്രയിൽ പെട്ട് ഏകദേശം ഒന്ന്- ഒന്നര മണിക്കൂറോളം കിടന്നു, ലേറ്റായി ആണ് തിരിച്ചു ഹോസ്പിറ്റലിൽ എത്തിയത്.
കോമഡി എന്താണ് വച്ചാൽ അന്ന് കോവിഡ് കൂടി നിൽക്കുന്ന സാഹചര്യം ആയിരുന്നു.
ഹോസ്പിറ്റലിൽ പോലും നിൽക്കാൻ നിയന്ത്രണം ഉണ്ടായിരുന്നു. അവിടെ ആണ് ഇവർ ഇലക്ഷൻ പ്രചാരണത്തിന് വേണ്ടി ഒരുക്കിയ യാത്രയിൽ കടുത്തുരുത്തി ടൗൺ മുഴുവൻ അണികളെ നിറച്ചു യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്. ഇപ്പോളും ഓർമ ഉണ്ട്.
അന്ന് കൊടികൾ കെട്ടിയ ജീപ്പുകളിൽ മുഴുവൻ ആൾക്കാരും,(ഭൂരിഭാഗം പേർക്കും മാസ്ക് ഇല്ലായിരുന്നു), കുറെ അണികൾ പബ്ലിക് ആയി റോഡിൽ ഇരുന്നു സിഗരറ്റു വലിക്കുന്നതും(പബ്ലിക് ആയി സിഗരറ്റ് വലിക്കുന്നത് കേസ് ആയ നാട് ആണ് ഇത്). അന്ന് ഞാൻ വണ്ടിയിലിരുന്നു ആലോചിച്ചതാണ് ഇവന്മാർക്ക് ഒക്കെ എന്ത് തേങ്ങയും കാണിക്കാം ജനങ്ങൾ എല്ലാവരും റൂൾസ് അനുസരിച്ചു ഇവന്മാർ കാണിക്കുന്ന തോന്നിവാസം കണ്ടു ജീവിക്കണം.
അന്ന് എനിക്ക് പ്രതികരിക്കാൻ പേടിയായിരുന്നു, എന്നാൽ ഇന്ന് എന്നെപോലെ പേടിച്ചു ഈ തെമ്മാടിത്തരങ്ങൾക്കു ഇരയായി ഒന്നും ചെയ്യാതെ ഇരുന്നുവർക്കു വേണ്ടി ജോജു അത് ചെയ്തു. ഇത് പോലെ ഒരു ബ്ലോക്കിൽ കുറെ മണിക്കൂർ പെട്ട് കിടക്കുന്നവർക്കറിയാം ആ വേദന.
ഒരുപാടു കാര്യങ്ങൾക് വേണ്ടി ആണ് ജനങ്ങൾ ഇന്നത്തെ അവസ്ഥയിൽ പുറത്തിറങ്ങുന്നത് അതുപോലും തടസപ്പെടുത്തി ജനങ്ങൾക്ക് ഉപദ്രവമായ രീതിയിൽ ഓരോ പ്രഹസനം കാണിക്കുന്നത് ഏതു പാർട്ടി ആണെകിലും പ്രതികരിക്കണം. അതിനുള്ള അവകാശം എല്ലാ ജനങ്ങൾക്കും ഉണ്ട്. എല്ലാവരും tax അടച്ചിട്ടാണ് വണ്ടികൾ റോഡിൽ ഇറക്കുന്നത് .
പണ്ട് ഫ്രാൻസിൽ വണ്ടികളുടെ വില കൂടിയപ്പോൾ ജനങ്ങൾ(ഒരു പാർട്ടിയും അല്ല ജനങ്ങൾ), ജനങ്ങൾ ഒന്നടങ്കം വണ്ടികൾ റോഡിൽ കൊണ്ട് ഇട്ടു, അന്ന് ഫ്രാൻസ് ഫുൾ സ്തംഭിച്ചു. അങനെ വേണം സമരം അല്ലാതെ ഇങനെ ജനങ്ങളെ ബുദ്ധിമുട്ടിച്ചാവരുത്.
പെട്രോൾ വിലക് എതിരെ സമരം ചെയ്യണം, അത് ഇതുപോലെ ജനങ്ങളെ ബുദ്ധിമുട്ടിച്ചവരുത്. എല്ലാവരുടെയും സഹകരണത്തോടെ ഒരുമിച്ചു നിന്ന് ഒറ്റകെട്ടായി വേണം സമരം ചെയ്യാൻ. ഈ കോൺഗ്രസ് ഭരിച്ചപ്പോൾ തന്നെ ആണ് പെട്രോൾ വിലകൂട്ടാൻ കമ്പനികൾക് അധികാരം കൊടുത്ത് എന്നിട്ടാണ് ഈ പ്രഹസനം.
മാത്രവുമല്ല ഇന്ന് നടത്തിയ ഈ സമരം കൊണ്ട് പെട്രോൾ വില ഒരിക്കലും കുറയുകയില്ലന് അരി ആഹാരം കഴിക്കുന്ന എല്ലാവര്ക്കും അറിയാം പിന്നെ എന്തിനാണ് ഈ പ്രഹസനം നേതാക്കളെ.
ഇത് ഇപ്പോ കോൺഗ്രസ്.
കടുത്തുരുത്തി പോലെ ഉള്ള ഒരു ടൗണിൽ ഇത്രയും ബ്ലോക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ ഇന്ന് എറണാകുളത്തു എത്ര ബ്ലോക്ക് ഉണ്ടായിട്ടുണ്ടാവും മാത്രം അല്ല ഭൂരി ഭാഗം പേർക്കും ഒരുപാട് ആവിശ്യം ഉള്ളവർ തന്നെ ആയിരിക്കും.
അല്ല ഏതു പാർട്ടിക്കാർ നടത്തിയാലും അത് ശുദ്ധ പോക്രിത്തരം ആണ്.
സജിത്ത് s ജനാർദ്ദനൻ
https://m.facebook.com/story.php?story_fbid=4528846133870546&id=100002356129834

GIPHY App Key not set. Please check settings