in ,

നിക്ഷേപകരുടെ പണം തിരികെ നൽകാതെ കടുത്തുരുത്തി കാർഷിക സർവീസ് സഹകരണ ബാങ്ക്

കോട്ടയം ജില്ലയിലെ കടുത്തുരുത്തി മാന്നാറിൽ പ്രവർത്തിക്കുന്ന കടുത്തുരുത്തി കാർഷിക സർവീസ് സഹകരണ ബാങ്ക് ക്ലിപ്‌തം നമ്പർ 1233 നിക്ഷേപകരുടെ പണം തിരികെ നൽകുന്നില്ല എന്ന് വ്യാപക പരാതി. ഇടതുപക്ഷ ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്. ലക്ഷങ്ങൾ നിക്ഷേപിച്ച ആളുകൾക്ക് ചെറിയൊരു തുക മാത്രമേ ഇവിടെ പിൻവലിക്കാൻ സാധിക്കുന്നുള്ളൂ.

ചികിത്സാ, വിവാഹ, വിദ്യാഭ്യാസ, ആവശ്യങ്ങൾക്കായി ആളുകൾ നിക്ഷേപങ്ങൾ പിൻവലിക്കാൻ ശ്രമിച്ചാലും സാധിക്കുന്നില്ല. കൂടാതെ ജീവനക്കാരുടെ ഭാഗത്തുനിന്ന് വളരെ മോശം പെരുമാറ്റവുമാണ് ഉണ്ടാകുന്നത്. പണം ലഭിക്കാതെ നിറകണ്ണുകളോടെ നിക്ഷേപകർ പോകുന്നത് ഇവിടെ നിത്യ സംഭവമാണ്.

രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തങ്ങളുടെ ഇഷ്ടക്കാർക്ക് വായ്പ അനുവദിച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണം. സ്വന്തക്കാർക്കു നൽകിയ ഭീമമായ തുകയുടെ വായ്പ തിരിച്ചടവുകൾ കൃത്യമായി നടക്കാത്തത് പ്രതിസന്ധി വർധിപ്പിക്കുന്നു. പല വായ്പകളുടെയും ഈടിനേക്കാൾ കൂടിയ തുക വായ്‌പ അനുവദിച്ചിട്ടുണ്ട്.

ബാങ്ക് തന്നെ നടത്തുന്ന ചിട്ടിയുടെ അവസ്ഥയും വ്യത്യസ്തമല്ല. ചിട്ടി ലഭിച്ച ആളുകൾക്ക് മാസങ്ങൾ കഴിഞ്ഞാണ് പണം ഗഡുക്കളായി നൽകുന്നത്.

നിക്ഷേപങ്ങൾ നഷ്ടപ്പെടുകയില്ല എന്ന് സർക്കാർ പറയുമ്പോഴും അധ്വാനിച്ച് ഉണ്ടാക്കിയ തങ്ങളുടെ നിക്ഷേപങ്ങൾ സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കാൻ പറ്റാത്ത ദയനീയ അവസ്ഥയിലാണ് നിക്ഷേപകർ.

മുഖ്യമന്ത്രി, സഹകരണ വകുപ്പ് മന്ത്രി, സഹകരണ വകുപ്പ് ഓംബുഡ്സ്മാൻ എന്നിവർക്ക് പരാതി നൽകിയിട്ടും തുടർനടപടി സ്വീകരിക്കുന്നില്ല എന്ന് നിക്ഷേപർ പറയുന്നു.

Written by Webdesk

What do you think?

Comments

Leave a Reply

Your email address will not be published. Required fields are marked *

GIPHY App Key not set. Please check settings

Loading…

0

വയനാടിനെ വിറപ്പിച്ച അരിസി രാജ എന്ന പി.എം 2

ദുരന്തഭൂമിയിലും സൈനിക ആവശ്യത്തിനും സഹായകമാകുന്ന ബെയിലി പാലം