in , ,

ദുരന്തഭൂമിയിലും സൈനിക ആവശ്യത്തിനും സഹായകമാകുന്ന ബെയിലി പാലം

പാലമാകാൻ ബെയ്‌ലി

ഉരുക്കും തടിയുമാണ് ബെയ്‌ലി പാലത്തിലെ പ്രധാനഘടകങ്ങള്‍. ഭാരം കുറഞ്ഞതും കരുത്തുറ്റതുമാണ് ഉരുക്കുഗര്‍ഡറുകളും പാനലുകളും. ഇരുകരകളിലും തയ്യാറാക്കുന്ന പ്ലാറ്റ്ഫോമില്‍ ഈ ബെയ്‌ലി പാനലുകള്‍ കൂട്ടിയോജിപ്പിക്കും. ശേഷം ഉരുക്ക് ഗര്‍ഡറുകള്‍ കുറുകെ നിരത്തും. ഉരുക്കുപാനലുകളെ പരസ്പരം ബന്ധിപ്പിച്ച് വാഹനങ്ങളടക്കം കടന്നുപോകുംവിധം ട്രാക്ക് തയ്യാറാക്കും. പാലം ബലപ്പെടുത്താന്‍ ഇരുമ്പുതൂണുകളും ഉണ്ടാകും.വലിയ ചരിവുള്ള ദുർഘടമായ പ്രദേശങ്ങളിൽ അടിയന്തരമായി പണിയുന്ന പാലമാണ് ബെയിലി പാലം (Bailey Bridge).

ദുരന്തനിവാരണത്തിനും സൈനികാവശ്യങ്ങൾക്കുമാണ് ഇന്ന് ഇത്തരം പാലം നിർമ്മിക്കുന്നത്. മുമ്പുതന്നെ നിർമ്മിച്ചുവച്ച ഭാഗങ്ങൾ പെട്ടെന്നുതന്നെ ഇതു നിർമ്മിക്കേണ്ട സ്ഥലത്തെത്തിച്ച് കൂട്ടിച്ചേർത്താണിതു നിർമ്മിക്കുന്നത്.

കേരളത്തിൽ ആദ്യം റാന്നിയിൽ

കേരളത്തിൽ ആദ്യമായി സിവിലിയൻ ആവശ്യങ്ങൾക്കായി ബെയിലി പാലം നിർമ്മിച്ചത് പമ്പാ നദിക്കു കുറുകെ പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ്.

റാന്നിയിലെ പമ്പാനദിക്കു കുറുകെയുള്ള 36 വർഷം പഴക്കമുള്ള റാന്നി പാലം 1996 ജൂലൈ 29ന് തകർന്നപ്പോളാണ് പകരം ഇത്തരം താത്കാലിക പാലം സൈന്യം നിർമ്മിച്ചത്. 1996 നവംബർ 8 നാണ് റാന്നിയിൽ സൈന്യം ബെയിലി പാലം നിർമ്മിച്ചത്.

കരസേനയുടെ സഹായത്തോടെ നിർമ്മിച്ച ഈ പാലം പുതിയപാലം പണിതതോടെ പൊളിച്ചുമാറ്റി 790 ദിവസമാണ് ഇതിലൂടെ വാഹനങ്ങൾ സഞ്ചരിച്ചത്

ശബരിമല സന്നിധാനത്ത് 2011നവംബർ 7നു പൂർത്തിയാക്കിയ ബെയിലി പാലം ഇപ്പോളും ഉപയോഗത്തിൽ ഉണ്ട്. ബലക്ഷയം ഉണ്ടായ സമയത്ത് ഏനാത്ത് പാലത്തിന് ബദലായും സൈന്യം ബെയ്ലി പാലം നിർമ്മിച്ചിരുന്നു

രാജ്യത്തെ തന്നെ ഞെട്ടിച്ച 2024ലെ വയനാട് ഉരുൾ പൊട്ടലിനെ തുടർന്ന് ഒറ്റപ്പെട്ട വയനാട് മുണ്ടക്കൈ ഗ്രാമത്തിലേക്ക് 190 അടി നീളവും 24 ടൺ ഭാരം വഹിക്കാൻ ശേഷിയുമുള്ള പാലം കുറഞ്ഞ സമയം കൊണ്ട് പണിതീർത്ത് രക്ഷാപ്രവർത്തനത്തിന് വേഗം കൂട്ടി

രാജ്യത്ത് ആദ്യമായി സൈനികാ ആവശ്യത്തിനായി ബെയ്‌ലി പാലം നിര്‍മ്മിച്ചത് കശ്മീരിലാണ്. ലഡാക്കിലെ ദ്രാസ് നദിക്കും സുറു നദിക്കുമിടയില്‍ ആണ് ഈ പാലം നിര്‍മ്മിച്ചത്. ഇതിന് 30 മീറ്റര്‍ ( 98 അടി ) നീളമാണ് ഉണ്ടായിരുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 5,602 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇന്ത്യന്‍ ആര്‍മിയാണ് ഈ പാലം നിര്‍മ്മിച്ചത്

ബെയിലി പാലത്തിന് പല ഗുണങ്ങളുമുണ്ട്. ഇവ നിർമ്മിക്കാൻ പ്രത്യേക ഉപകരണങ്ങളുടെ ആവശ്യമില്ല. കൂട്ടിച്ചേർക്കാൻ ഭാരം കൂടിയ യന്ത്രങ്ങളും വേണ്ട.

തടികൊണ്ടും ഉരുക്ക് കൊണ്ടും മുമ്പുതന്നെ ഉണ്ടാക്കപ്പെട്ടിട്ടുള്ള ചെറുഭാഗങ്ങൾ ഭാരം കുറഞ്ഞതും ചെറുതുമായതിനാൽ ഒരു സ്ഥലത്തുനിന്നു മറ്റൊരിടത്തേയ്ക്ക് ട്രക്കിൽ കൊണ്ടുപോകാൻ പ്രയാസമില്ല.

ഭാരം കുറഞ്ഞ ഭാഗങ്ങളായതിനാൽ കൈകൊണ്ടുതന്നെ വച്ചുപിടിപ്പിക്കാം. ക്രയിന്റെ ആവശ്യം വരുന്നില്ല. പക്ഷെ, ഇവ നല്ല ഉറപ്പുള്ളതാണ്. വലിയ ടാങ്കുകളെ വരെ ഇതിലൂടെ കൊണ്ടുപോകാം.

സിവിൽ എഞ്ചിനീയറിങ്ങിൽ ഇവ വളരെ കാര്യങ്ങൾക്കായി ലോകവ്യാപകമായി ഉപയോഗിച്ചുവരുന്നു. നിർമ്മാണപ്രവർത്തന സമയം ഇവയുപയോഗിച്ച് താത്കാലികമായി നടപ്പാതകളും ചെരുവാഹനങ്ങൾക്കുള്ള പാലവും നിർമ്മിക്കുന്നു.

ചരിത്രം

ബ്രിട്ടീഷ് സിവിൽ ഉദ്യോഗസ്ഥനായിരുന്ന ഡൊണാൾഡ് ബെയിലിയാണ് ആദ്യമായി ഇത്തരമൊരു പാലം നിർമ്മിച്ചത്. രണ്ടാം ലോകമഹായുദ്ധസമയത്തായിരുന്നു അദ്ദേഹം യുദ്ധത്തിനു സഹായകമായി ഉത്തരാഫ്രിക്കയിൽ ബ്രിട്ടന്റെ ടാങ്കുകൾക്ക് ദുർഘടമായ മലനിരകൾ കടന്നുപോകാൻ നിർമ്മിച്ചത്.

ഒരു ഹോബിപോലെയാണ് അദ്ദേഹം പാലങ്ങൾ നിർമ്മിച്ചിരുന്നത്. അതിൽ ഒരു പാലത്തിന്റെ മാതൃക തന്റെ ഉന്നതോദ്യോഗസ്ഥനെ കാണിക്കുകയും അതിൽ എന്തോ ഉപയോഗക്ഷമത കണ്ട അദ്ദേഹം അതു നിർമ്മിക്കാൻ അനുമതിനൽകി.

മിലിട്ടറി എഞ്ചിനീയറിങ്ങ് എക്സ്പെരിമെന്റൽ ഏസ്റ്റാബ്ലിഷ്മെന്റിൽ 1941ലും 1942ലും ചേരുകയും ഈ പാലം ഉണ്ടാക്കി പരീക്ഷിക്കുകയും ചെയ്തു. പല തരത്തിൽ ഇതു നിർമ്മിച്ചുനോക്കി.

താങ്ങുപാലം, ആർച്ചു പാലം, പരന്ന ട്രസ്സ് പാലം എന്നിങ്ങനെ പല രൂപത്തിലും ഉണ്ടാക്കി. ആവോൺ നദിക്കും സ്റ്റൗർ നദിക്കും അടുത്തുള്ള ചതുപ്പു പ്രദേശത്തെ (സ്റ്റാൻപിറ്റ് ചതുപ്പുകൾ) കുറുകെമുറിക്കുന്ന മതർ സില്ലേഴ്സ് ചാനലിനു മുകളിലൂടെയാണിത് ആദ്യം നിർമ്മിച്ചത്. അത് അവിടെ ഒരു (50°43′31″N 1°45′44″W)പ്രവർത്തനക്ഷമമായ പാലമായി ഇന്നും പ്രവർത്തിച്ചുവരുന്നു.

അങ്ങനെ അനേകം പരീക്ഷണ നിർമ്മാണത്തിനും ഉപയോഗത്തിനും ശേഷം ഇത്, കോർപ്സ് ഓഫ് റോയൽ മിലിട്ടറി എഞ്ചിനീയേഴ്സിനായി നൽകപ്പെട്ടു. അങ്ങനെ ഉത്തര ആഫ്രിക്കയിൽ 1942ൽ ഉപയോഗിക്കപ്പെട്ടു. 1944 ആയപ്പൊഴെയ്ക്കും ഇതു കൂടുതൽ നിർമ്മിച്ചുതുടങ്ങി. യു. എസ്. ഇതിനു അനുമതി കൊടുത്തു. അവർ അവരുടേതായ രൂപകല്പനയാണ് പിന്തുടർന്നത്. ബെയിലിക്ക് തന്റെ കണ്ടുപിടിത്തതിന്, പ്രഭുപദവി ലഭിക്കുകയുണ്ടായി.

Baily Bridge history in Malayalam

Written by Webdesk

What do you think?

Comments

Leave a Reply

Your email address will not be published. Required fields are marked *

GIPHY App Key not set. Please check settings

Loading…

0

നിക്ഷേപകരുടെ പണം തിരികെ നൽകാതെ കടുത്തുരുത്തി കാർഷിക സർവീസ് സഹകരണ ബാങ്ക്

മഹത് വചനങ്ങളുടെ വൻ ശേഖരമൊരുക്കാൻ എസ് പി നമ്പൂതിരി