in

മനുഷ്യക്കടത്ത്: കടുത്ത ശിക്ഷ ഉറപ്പാക്കാൻ കേന്ദ്രസർക്കാർ.

സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുന്നവർക്ക് കടുത്ത ശിക്ഷ

രാജ്യത്തു സ്ത്രീകളുടെയും കുട്ടികളുടെയും നേർക്കുണ്ടാകുന്ന അതിക്രമങ്ങൾ പെരുകുന്ന സാഹചര്യത്തിൽ ഇവയെ ചെറുക്കാൻ കേന്ദ്ര സർക്കാർ നിയമ നിർമാണത്തിനൊരുങ്ങുന്നു.

ചെറിയ കുട്ടികളെ സ്ത്രീകളെയും തട്ടിക്കൊണ്ടു പോവുകയും പീഡിപ്പിക്കുകയും ചെയ്യുന്നവർക്ക് വധശിക്ഷ നിർദേശിക്കുന്ന മനുഷ്യക്കടത്ത് (തടയൽ, സംരക്ഷണം, പുനരധിവാസം) ബില്ലിന്റെ കരട് കേന്ദ്ര വനിത-ശിശു വികസന മന്ത്രാലയം പ്രസിദ്ധീകരിച്ചു.

അതിർത്തികപ്പുറം ആളുകളെ കടത്തുന്ന എല്ലാ കുറ്റകൃത്യങ്ങൾക്കും ഈ നിയമം ബാധകമാണ്.വ്യക്തികളെ പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും കടത്തു ന്ന എല്ലാ കുറ്റകൃത്യങ്ങൾക്കും ഈ നിയമം ബാധകമാണ്. 


വ്യക്തികളെ,പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും കടത്തുന്നത് തടയലും പ്രതിരോധവുമാണ് ബില്ലിന്റെ ലക്ഷ്യം.ഇരകൾക്ക് പരിചരണം, സംരക്ഷണം, പുനരധിവാസം എന്നിവ നൽകുന്നതിനും അവരുടെ അവകാശങ്ങളെ മാനിച്ചു കൊണ്ട് അവർക്ക് നിയമ, സാമ്പത്തിക, സാമൂഹിക പിന്തുണ നൽകുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ് ബിൽ ലക്ഷ്യമിടുന്നത്.


12 വയസ്സിൽ താഴെയുള്ള കുട്ടികളെയും, സ്ത്രീകളെയും കടത്തി കൊണ്ടുപോവുകയും പീഡിപ്പി ക്കുകയും ചെയ്താൽ 20 വർഷം തടവും 30 ലക്ഷം രൂപ വരെ പിഴയും നൽകാനും കുറ്റകൃത്യം ആവർത്തിച്ചാൽ വധശിക്ഷ നൽ കാനും ബിൽ വ്യവസ്ഥ ചെയ്യുന്നു.

തട്ടിക്കൊണ്ടുപോകലിന് 10 വർഷം വരെ കഠിനതടവോ ജീവപര്യന്തമോ 10 ലക്ഷം രൂപവരെ പിഴയോ നൽകും. 12 വയസ്സിൽ മുകളിലുള്ള കുട്ടികളാണെങ്കിൽ 10 വർഷം തടവും 15 ലക്ഷം രൂപ പിഴയും വ്യവസ്ഥ ചെയ്യുന്നു. ഒന്നിലേറെ കുട്ടികളുണ്ടെങ്കിൽ 14 വർഷം കഠിന തടവും 30 ലക്ഷം രൂപവരെ പിഴയുമാണ് ശിക്ഷ.


അധികാരസ്ഥാനത്തുള്ളവർ കുറ്റം ചെയ്താൽ  ജീവപര്യന്തം

അധികാരസ്ഥാനങ്ങളിലുള്ളവർ അതു ദുരുപയോഗം ചെയ്താണ് കുറ്റം   ചെയ്യുന്നതെങ്കിൽ ജീവപര്യന്തം  തടവും 30 ലക്ഷം രൂപവരെ പിഴ ശിക്ഷയും ലഭിക്കും. ഇരകളുടെ പാസ്പോർട്ട് മുതലായവ തടഞ്ഞുവയ്ക്കൽ, കൃത്രിമം കാണിക്കൽ എന്നിവയ്ക്ക് 10 വർഷം തടവും 20 ലക്ഷം രൂപ പിഴയും, നിർദേശിച്ചിട്ടുണ്ട്.

ഇരയുടെ പേരോ വിവരങ്ങളോ ഏതെങ്കിലും മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചാൽ 7 വർഷം തടവും 50 ലക്ഷം രൂപ പിഴയും ലഭിക്കും. ഏതെങ്കിലും മാധ്യമങ്ങൾ ഇരയുടെ പേരു വെളിപ്പെടുത്തിയാൽ 2 വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കും.  സാഹചര്യത്തിനനുസരിച്ച് പേര് വെളിപ്പെടുത്താൻ അനുവാദം നൽകാനുള്ള അധികാരം കോടതിക്ക് ഉണ്ടാകും.

 പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ജൂലൈ 14നുള്ളിൽ  santanu.brajabasi@gov.in എന്ന വിലാസത്തിൽ നൽകാം.
അന്തിമ രൂപമായിക്കഴിഞ്ഞാൽ ബിൽ കേന്ദ്ര മന്ത്രിസഭയ്ക്ക്  സമർപ്പിക്കും.

Written by Webdesk

What do you think?

Comments

Leave a Reply

Your email address will not be published. Required fields are marked *

GIPHY App Key not set. Please check settings

Loading…

0

പതിനെട്ട് കോടിയുടെ മരുന്നോ ?

തീവണ്ടി എൻജിൻ അഥവാ ലോക്കോയെ പരിചയപ്പെടാം.