in

കൈവിഷം കളഞ്ഞു ചിത്തം തെളിയാൻ തിരുവിഴ മഹാദേവക്ഷേത്ര ദർശനം.

ഒരു വ്യക്തിയെ വശീകരിക്കാനോ നശിപ്പിക്കാനോ ആരെങ്കിലും നൽകിയ കൈവിഷം ഇവിടെ ഛർദിപ്പിച്ചു കളയുന്നു

ആലപ്പുഴ ജില്ലയിലെ പ്രസിദ്ധമായ പ്രാചീന ക്ഷേത്രങ്ങളിലൊന്നാണ്‌ തിരുവിഴ മഹാദേവ ക്ഷേത്രം. സ്വയംഭൂവായ ശിവനാണ്‌ പ്രധാനമൂര്‍ത്തി. വിഷ്ണു, ശാസ്താവ്‌, ഉഗ്രമൂര്‍ത്തിയായ യക്ഷി, ഗണപതി, രക്ഷസ്‌ എന്നീ ഉപദേവതാ പ്രതിഷ്ഠകളും ഇവിടെയുണ്ട്‌. ഈ ക്ഷേത്രം ഏറ്റവും പ്രശസ്തമാകുന്നത്‌ കൈവിഷം ഛര്‍ദ്ദിപ്പിക്കല്‍ ചടങ്ങാണ്‌.

ക്ഷേത്രത്തിന്‍റെ ഉത്ഭവത്തെക്കുറിച്ച്‌ ഒരു ഐതീഹ്യമുണ്ട്‌. ഇപ്പോള്‍ ക്ഷേത്രമിരിക്കുന്ന സ്ഥലം അറയ്ക്കല്‍ പണിക്കരുടേതായിരുന്നു. ഇവിടെയുണ്ടായിരുന്ന കുളത്തില്‍ ആമകളെ തേടിയിറങ്ങിയ ഉളളാട സ്ത്രീ കുത്തി നോക്കിയപ്പോള്‍ കൂര്‍ത്ത കോലിന്‍റെ അഗ്രം കുളത്തിലുണ്ടായിരുന്ന സ്വയംഭൂവായ ശിവലിംഗത്തിന്‍റെ മേല്‍ കൊണ്ട്‌ രക്തം വന്നു.

ദേവസാന്നിധ്യം കണ്ടതുകൊണ്ട്‌ കുളം നികത്തി അമ്പലം പണിതുവെന്നാണ്‌ ഐതീഹ്യം.ഈ ഐതീഹ്യത്തെ ബലപ്പെടുത്തുന്നതാണ്‌ ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണം. .ഗർഭ ഗൃഹം ഭൂനിരപ്പില്‍ നിന്നും താഴെയാണ്‌. മഴ പെയ്താല്‍ ഇവിടെ വെള്ളം കയറും.

ആലപ്പുഴ ജില്ലയില്‍ തെക്കുംമുറി പഞ്ചായത്തില്‍ ചേര്‍ത്തല – ആലപ്പുഴ റൂട്ടില്‍ തിരുവിഴ സ്റ്റോപ്പില്‍ നിന്ന്‌ ഒരു കിലോമീറ്റര്‍ പടിഞ്ഞാറുമാറിയാണ്‌ ക്ഷേത്രം. മീന മാസത്തിലെ തിരുവാതിര ആറാട്ടായി പത്തു ദിവസത്തെ ഉത്സവമുണ്ട്‌.

അർദ്ധ ചന്ദ്രാകൃതിയിൽ പ്രദക്ഷിണം ചെയ്തു വേണം ശിവനെ വണങ്ങുവാൻ. മഹാദേവനെ കണ്ടു വണങ്ങി കൂവളത്തില ചാർത്തി പ്രാർഥിച്ചാൽ നിശ്ചിത ദിവസത്തിനുള്ളിൽ പ്രാർഥന ഫലം കാണുമെന്നാണു വിശ്വാസം.

തിരുവിഴ മഹാദേവക്ഷേത്രത്തിന്റെ പ്രസിദ്ധി കൈവിഷം ഛര്‍ദിപ്പിച്ചുകളയുന്നതിലാണ്. ഒരു വ്യക്തിയെ വശീകരിക്കാനോ നശിപ്പിക്കാനോ ആരെങ്കിലും നൽകിയ കൈവിഷം ഇവിടെ ഛർദിപ്പിച്ചു കളയുന്നു. ഇതിനായി വളരെയകലെനിന്നുപോലും ആളുകൾ എത്താറുണ്ട്.

ക്ഷേത്രത്തിൽ നിവേദിച്ച പ്രത്യേക മരുന്നു നൽകിയാണ് ഇതു ചെയ്യുന്നത്. മരുന്നു സേവിക്കുന്നതിനു മൂന്നു ദിവസം മുമ്പു മുതൽ ലഹരിപദാര്‍ഥങ്ങൾ ഉപയോഗിക്കരുതെന്നും ഗര്‍ഭിണികളും ഹൃദ്രോഗമുള്ളവരും മറ്റും ഈ മരുന്നു കഴിക്കരുതെന്നും നിർബന്ധമുണ്ട്. മരുന്നു കഴിക്കാൻ എത്തുമ്പോൾ കൂടെ ആരെങ്കിലും ഉണ്ടായിരിക്കുകയും വേണം.

മരുന്നു സേവിക്കാനെത്തുന്ന ഭക്തർ തലേദിവസം ദീപാരാധനയ്ക്കു മുൻപു ക്ഷേത്രത്തിൽ എത്തണം. ദീപാരാധന കഴിഞ്ഞ് നാഗയക്ഷിക്കു ഗുരുതി കഴിച്ച് അതിന്റെ പ്രസാദം കഴിച്ചു വേണം ചികിത്സ തുടങ്ങാൻ.

അടുത്ത ദിവസം പന്തീരടിപൂജയ്ക്കു ശേഷമാണ്‌ മേല്‍ശാന്തി മരുന്നു നൽകുക. മരുന്നു കഴിച്ച്‌ പ്രദക്ഷിണം നടത്തുമ്പോൾ കൈവിഷം ഛര്‍ദിച്ചു പോകുമെന്നാണു വിശ്വാസം. ഇതിനുശേഷം ക്ഷേത്രത്തിലെ പടച്ചോറ് പ്രസാദമായി കഴിക്കുകയും വേണം. വില്വമംഗലം സ്വാമിയാണ് ഈ ചികിത്സ ആരംഭിച്ചതെന്നു പറയപ്പെടുന്നു.

ക്ഷേത്രത്തിനകത്തു മാത്രം വളരുന്ന ഒരുതരം കാട്ടു ചെടിയിൽനിന്നാണ് കൈവിഷം കളയാനുള്ള മരുന്നുണ്ടാക്കുന്നത്. ഈ ചെടിയുടെ നീര് ദേവനു നേദിച്ച പാലില്‍ ചേര്‍ത്ത്‌ കിണ്ടിയിലൊഴിച്ചു ഭക്തർക്കു നൽകും. ആ മരുന്നു സേവിച്ചാണ് കൈവിഷം പുറന്തള്ളുന്നത്. ഇതിനായി എത്തുന്ന ഭക്തരുടെ അനുഭവ സാക്ഷ്യം കൊണ്ടുതന്നെ ഈ ക്ഷേത്രത്തിന്റെ പ്രശസ്തി ഏറെയാണ്.

Written by top1kerala

What do you think?

Comments

Leave a Reply

Your email address will not be published. Required fields are marked *

GIPHY App Key not set. Please check settings

Loading…

0

മടങ്ങാൻ വഴിയില്ലാതെ ചൂരൽമലയുടെ KSRTC

വേലുത്തമ്പിദളവയാൽ സ്ഥാപിതമായ തലയോലപ്പറമ്പ് ചന്ത