മഹത് വചനങ്ങളുടെ വൻ ശേഖരമൊരുക്കാൻ എസ് പി നമ്പൂതിരി
ഒരു മനുഷ്യന്റെ ജീവിതത്തിൽ ഒരിക്കലെങ്കിലും ഓർക്കുകയോ, പ്രയോഗിക്കുകയോ, പിന്തുടരാൻ, ആഗ്രഹിക്കുകയോ, ചിന്തിപ്പിക്കുകയോ, വഴികാട്ടുകയോ ചെയ്യുന്ന ഒന്നാണ് മഹാന്മാരുടെ മഹത് വചനങ്ങൾ. എക്കാലത്തും അനുസ്മരിച്ച് പോകുന്നപി ചിന്താ തരംഗങ്ങളുടെ ഒരു സമാഹാരം തയ്യാറാക്കുന്ന തിരക്കിലാണ് കോട്ടയം ജില്ലയിലെ കുറിച്ചിത്താനം സ്വദേശി എസ് പി നമ്പൂതിരി .
എസ്.പി.നമ്പൂതിരി
മൊഴിമുത്തുകൾ എന്ന പേരിൽ ഒരു വ്യാഴവട്ടത്തിലേറെയായി ശേഖരിച്ച വിശ്വചിന്തകരുടെയും ഭാരതീയ പുരാണ ഇതിഹാസങ്ങളിലെയും തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള പ്രശസ്തരും അല്ലാത്തതുമായ നിരവധി വ്യക്തികളുടെ വചനങ്ങൾ ഇതിൽ ഇടം പിടിച്ചിരിക്കുന്നു. 35,000 എണ്ണം മഹദ്ചനങ്ങൾ ശേഖരിക്കാൻ ശ്രമിക്കുന്നതിൽ ഇപ്പോൾ 34000 എണ്ണം ശേഖരിച്ചു കഴിഞ്ഞു.
തന്റെ ബ്രിട്ടീഷ് സന്ദർശനത്തിനിടയിൽ ഓക്‌സ് ഫോഡ് സർവകലാശാലയിൽ വെച്ച് ‘ഡിഷ്ണറി ഓഫ് കൊട്ടേഷൻസ്’ എന്ന പുസ്തകം കാണുകയും അതിൽ ഗാന്ധിജി, ബുദ്ധൻ, വിവേകാനന്ദൻ തുടങ്ങി പല ഇന്ത്യക്കാരുടെയും വചനങ്ങൾ ഈ പുസ്തകത്തിൽ ഇടം പിടിച്ചിരുന്നില്ല. ഈ പോരായ്മകൾ പരിഹരിച്ച് മലയാളത്തിൽ മഹത് വചനങ്ങൾ പ്രസിദ്ധീകരിക്കണമെന്ന് ആഗ്രഹമുദിച്ചത് അന്നാണെന്ന് എസ്.പി. നമ്പൂതിരി പറയുന്നു.
പ്രസിദ്ധീകരണത്തിന് ഏറ്റവും വലിയ ബുദ്ധിമുട്ട് പ്രസാധകരെ ലഭിക്കുന്നതിനാണെന്ന് ഇദ്ദേഹം പറയുന്നു. തന്റെ മുൻ പുസ്തകങ്ങളുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട പ്രസാധകാരുടെ ഭാഗത്തുനിന്ന് ചില തിക്താനുഭവങ്ങൾ ഉണ്ടായതായി ഇദ്ദേഹം പറയുന്നു.
ഇദ്ദേഹത്തിന്റെ അഭിപ്രായത്തിൽ പ്രസാധകർ രാജാവും എഴുത്തുകാരൻ സാധാരണ പൗരനും ആണ്.
അധികം ആരും ശ്രദ്ധിക്കാത്ത കസ്തൂർബാഗാന്ധിയുടെ
“വാക്കിൽ മാത്രം ഒതുക്കേണ്ടതാണോ ദീനാനുകമ്പകൾ”
ഗോഡ്സേയുടെ വചനങ്ങൾ തുടങ്ങിയവ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് ഓരോ വചനങ്ങളുടെയും സന്ദർഭവും അർത്ഥവും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് അനുഷ്‌ട്ടുപ്പ് വൃത്തത്തിലാണ് മൊഴിമുത്തുകളുടെ രചന.
മലയാളത്തിന്റെ ചരിത്രത്തിന് എന്നും ഒരു മുതൽക്കൂട്ടാവുന്ന ഒരു ഗ്രന്ഥം ആയിരിക്കും മൊഴിമുത്തുകൾ.
കവിത, യാത്രാവിവരണം, കഥകൾ എന്നീ മേഖലകളിൽ രചനകൾ നടത്തിയ എസ്പി നമ്പൂതിരി വയലാർ രാമവർമ്മയെ കുറിച്ച് ഉള്ള
വയലാർ രാമവർമ്മ വ്യക്തിയും കവിയും‘
‘എന്ന പുസ്തകം വളരെ ശ്രദ്ധ നേടുകയും ചർച്ചയാവുകയും ചെയ്തു. ‘
ഓപ്പോൾ’ എന്ന ചെറുകഥയും ‘ഒരു നൂറ്റാണ്ടിന്റെ നൊമ്പരം’, ‘പൂണൂൽ പൊട്ടിച്ചിടട്ടെ ഞാൻ’ എന്നീ കവിത സമാഹാരങ്ങളും * ‘മഹാക്ഷേത്രങ്ങളിലൂടെ’, ‘നന്നയ്യഭട്ടിന്റെ നാട്ടിൽ’, ‘ലങ്കാദർശനം’, ‘ഡച്ചു സാമ്രാജ്യത്തിന്റെ ഹൃദയ ഭൂമിയിൽ’, എന്നീ യാത്ര വിവരണങ്ങളും ‘പെറ്റമ്മയും പോറ്റമ്മയും- ഒരു നമ്പൂതിരി കഥ’ എന്ന നോവലും മൂന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയായ സഹധർമിണിയുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച ‘ഹൃദയസ്വാന്ത്വനം’ എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗത്ത് ഹൃദ്രോഗ പ്രതിരോധത്തെ കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു.
ഈ പുസ്തകത്തിൽ നിന്ന് ലഭിച്ച വരുമാനം കോട്ടയം മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി ഒരു രോഗിക്ക് നൽകി.
മഹാക്ഷേത്രങ്ങളിലൂടെ എന്ന രചനയിലെ ശബരിമല ക്ഷേത്രത്തെ കുറിച്ചുള്ള ലേഖനം നിമിത്തം ഇദ്ദേഹത്തിന് സുപ്രീംകോടതിയിൽ സ്ത്രീ പ്രവേശന വിഷയത്തിൽ കക്ഷി ചേരേണ്ടിവന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഒരു വ്യക്തിയെന്ന നിലയിൽ കക്ഷി ചേർന്നത് എസ് പി നമ്പൂതിരി മാത്രമായിരുന്നു.
ഇദ്ദേഹത്തിന്റെ സത്യവാങ്മൂലത്തിൽ സ്ത്രീകളെ സംബന്ധിക്കുന്ന വിഷയമായതിനാൽ കേസ് പരിഗണിക്കുന്ന ബെഞ്ചിൽ
ആനുപാതികമായി വനിതാ പ്രാതിനിധ്യം ആവശ്യപ്പെടുകയും ഈ വാദം ഭാഗികമായി അംഗീകരിക്കുകയും ജസ്റ്റിസ് ഇന്ദുമൽഹോത്ര എന്ന വനിതാ ജഡ്ജിയെ ബെഞ്ചിൽ ഉൾപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ നൂറ്റാണ്ടിലെ പ്രസിദ്ധനായ ആയുർവേദ ആചാര്യന്മാരിൽ ഒരാളും കവിയുമായിരുന്ന മഠം ശ്രീധരൻ നമ്പൂതിരിയുടെയും തലയാറ്റുംപ്പിള്ളി ഇല്ലത്ത് നങ്ങേലി അന്തർജ്ജനത്തിന്റെയും മകനായി ജനിച്ച എസ് പി നമ്പൂതിരി പരമ്പരാഗത രീതിയിൽ സംസ്കൃതവും ആയുർവേദവും അഭ്യസിച്ചു തിരുവനന്തപുരം എംജി കോളേജിൽ നിന്നും മലയാളത്തിൽ ബിരുദത്തിന് ശേഷം രാഷ്ട്രീയത്തിലേക്കും പത്രപ്രവർത്തനത്തിലേക്കും തന്റെ കർമ്മ മണ്ഡലം വ്യാപിപ്പിച്ചു.
കമ്മ്യൂണിസ്റ്റ് പാർട്ടി എറണാകുളത്തു നിന്നും പ്രസിദ്ധീകരിച്ചിരുന്ന നവലോകം എന്ന ദിനപത്രത്തിന്റെ പത്രാധിപസമിതിയിൽ അംഗമായിരുന്നു ചെറുകാട്, എം ആർ ബി, എം എം ലോറൻസ്, തുടങ്ങിയവരോടൊപ്പം പ്രവർത്തിച്ച ഇദ്ദേഹം ഇഎംഎസ്, എകെജി, സി. ഉണ്ണിരാജ, എൻ. ഇ. ബലറാം, സി അച്യുതമേനോൻ, ഡിഎം പൊറ്റക്കാട്, എൻവിഎസ് വാര്യർ എന്നിവരുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചു.
വയലാർ രാമവർമ്മ സാഹിത്യ മേഖലയിലെ സഹപ്രവർത്തകനും അടുത്ത സുഹൃത്തുമായിരുന്നു പിന്നീട് പത്രപ്രവർത്തനം നിർത്തി നാട്ടിലേക്ക് മടങ്ങി കുടുംബ തൊഴിലായ ആയുർവേദവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ദീർഘകാലമായി ശ്രീധരീ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ അമരക്കാരനാണ് s p നമ്പൂതിരി.
സ്വാതന്ത്ര്യസമരസേനാനിയും സാമൂഹ്യ പരിഷ്കർത്താവും ഗ്രന്ഥകാരനുമായ മോഴിക്കുന്നം ബ്രഹ്മദത്തൻ നമ്പൂരിയുടെ പുത്രി ശാന്തയാണ് പത്നി. ഡോക്ടർ മഞ്ചേരി, ഡോക്ടർ ശൈലി എന്നിവർ മക്കളാണ്.
സാമവേദ പണ്ഡിതനും ആയുർവേദ ഡോക്ടരുമായ ഡോ.തോട്ടം ശിവകരൻ നമ്പൂതിരി, കോഴിക്കോട് NIT പ്രൊഫെസർ ഡോ.മുരളി എന്നിവർ മരുമക്കളുമാണ്.
നമ്പൂതിരി സമുദായത്തിലെ വിപ്ലവകാരികളായ നവോത്ഥാന നായകരുടെ പിന്മുറക്കാരുടെ കൂട്ടായ്മയായ നമ്മളൊന്ന് എന്ന സംഘടനയുടെ ഉപദേശ സമിതി ചെയർമാൻ, നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ കോട്ടയം ജില്ല അധ്യക്ഷൻ,സ്റ്റേറ്റ് സെക്രട്ടറിയേറ്റു മെമ്പർ, പ്രസിദ്ധമായ കുറിചിത്താനം പൂതൃക്കോവിൽ ക്ഷേത്രം, കാരിപ്പടവത്തുകാവ് ദേവി ക്ഷേത്രം എന്നിവയിലെ ട്രസ്റ്റ് അംഗവും എന്നീ ചുമതലകളും എസ്പി നമ്പൂതിരി വഹിക്കുന്നു.
GIPHY App Key not set. Please check settings